ഇന്തോനേഷ്യയില്‍ പ്രതിഷേധക്കാര്‍ക്കുനേരെ വെടിവയ്പ്
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ പപ്പുവയില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പൊലിസ് വെടിവയ്പ്. സംഭവത്തില്‍ മൂന്നുപേര്‍ക്കു പരുക്കേറ്റു. വന്‍ സംഘര്‍ഷത്തെ തുടര്‍ന്നു പ്രദേശത്തെ ഇന്റര്‍നെറ്റ് കണക്ഷന് സര്‍ക്കാര്‍ വിച്ഛേദിച്ചിരിക്കുകയാണ്.
പപ്പുവയിലെ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലിസ് നടത്തിയ ആക്രമണത്തെ തുടര്‍ന്നു കഴിഞ്ഞയാഴ്ച ആരംഭിച്ച പ്രതിഷേധം ഇന്തോനേഷ്യയില്‍ വ്യാപിക്കുകയാണ്.
ഇതേ തുടര്‍ന്നു രാജ്യത്തു കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതിനു പുറമേയാണ് ഇന്റര്‍നെറ്റ്, വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ തടഞ്ഞിരിക്കുന്നത്. രാജ്യതലസ്ഥാനമായ ജക്കാര്‍ത്തയിലേക്കും പ്രതിഷേധം വ്യാപിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
എന്നാല്‍, ടെലിഫോണില്‍ ബന്ധപ്പെടുന്നതിനോ ടെക്സ്റ്റ് മെസേജുകള്‍ അയക്കുന്നതിനോ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സംഘര്‍ഷങ്ങളെ തുടര്‍ന്നു നൂറോളം പേരെ പൊലിസ് അറസ്റ്റ് ചെയ്തതായാണ് ഔദ്യോഗിക വിവരം. എന്നാല്‍, പൊലിസ് വെടിവയ്പിലും മറ്റു നടപടികളിലുമായി അതിലേറെ പേര്‍ക്കു പരുക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാരിനെതിരേ ജനം ഇളകിയത് പ്രസിഡന്റ് ജോകോ വിദോദോയ്ക്കു കനത്ത ആഘാതമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."