ശബ്ദം ബി.ജെ.പിക്കാരുടേതാണെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കാം: ദേവസ്വം മന്ത്രിക്കു മറുപടിയുമായി പി.എസ് ശ്രീധരന്‍പിള്ള
തിരുവനന്തപുരം: ശബ്ദസന്ദേശം ബി.ജെ.പിക്കാരുടേതാണെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കാം. ശബരിമലയില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ ആഹ്വനം ചെയ്തുകൊണ്ടുള്ള ശബ്ദസന്ദേശം പുറത്തുവിട്ട ദേവസ്വം മന്ത്രിക്ക് മറുപടിയുമായി ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള.
സുപ്രിം കോടതിയില്‍ ശബരിമല സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് ഹരജി നല്‍കിയത് ആര്‍.എസ്.എസുകാരണെന്ന ആരോപണം അദ്ദേഹംതള്ളി. കോടതിയില്‍ ഹരജി നല്‍കിയവര്‍ക്ക് ആര്‍.എസ്.എസുമായി ബന്ധമില്ല. ഹരജി നല്‍കിയത് ആര്‍.എസ്.എസുകാരാണെന്ന വാര്‍ത്താ ചാനലിനെതിരേ അവര്‍ കേസ് കൊടുക്കുകയും ചെയ്തിട്ടുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
മന്ത്രി പുറത്തുവിട്ട ശബ്ദം ആരുടേതാണെന്ന് എല്ലാവര്‍ക്കുമറിയാം. ഗുജറാത്തില്‍ നിന്നുള്ള പ്രമുഖനേതാവിന്റെ ആളിന്റെ ശബ്ദമാണ്. അത് ഞങ്ങളുടെ പാര്‍ട്ടിയില്‍പ്പെട്ട ആളുടേതല്ല. ഞങ്ങളുടെ ആളുടേതാണെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞഉ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."