പ്രഥമ ഗ്ലോബല്‍ പാര്‍ലമെന്റിന് തിരുവനന്തപുരം വേദിയാകും
തിരുവനന്തപുരം: സുരക്ഷിത ശബ്ദവും ശബ്ദവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുമുള്ള പ്രഥമ ആഗോള പാര്‍ലമെന്റ് കോവളം ഹോട്ടല്‍ സമുദ്രയില്‍ (കെ.ടി.ഡി.സി) നാളെയും മറ്റന്നാളും നടക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) നാഷനല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ടുമായി (എന്‍.ഐ.എസ്.എസ്.) സഹകരിച്ചാണ് അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നത്. ഐ.എം.എയുടെ ഒരു സാമൂഹിക പദ്ധതി കൂടിയാണിത്. സുരക്ഷിത ശബ്ദവും ശബ്ദവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആദ്യത്തെ ആഗോള കണ്‍വന്‍ഷനാണിത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍, പരിസ്ഥിതി വിദഗ്ധര്‍, പൊലിസ് ഉദ്യോഗസ്ഥര്‍, ഭരണകര്‍ത്താക്കള്‍, വിവിധ മേഖലകളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍, ലോകാരോഗ്യ സംഘടനയുടെ ശബ്ദ മാര്‍ഗനിര്‍ദേശ സമിതിയുടെ പ്രതിനിധികള്‍, വിവിധ മേഖലകളിലെ പ്രതിനിധികള്‍, എന്‍.ജി.ഒ.കള്‍ എന്നിവരടങ്ങുന്ന 500 ഓളം പ്രതിനിധികള്‍ ഈ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നു. അന്താരാഷ്ട്ര സമ്മേളനവും ശില്‍പശാലയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അക്കുളം നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങില്‍ (നിഷ്) വച്ച് നിര്‍വഹിക്കും.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സേഫ് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."