അശ്‌റഫ് കാട്ടില്‍പീടികയുടെ പിതാവ് നിര്യാതനായി
മനാമ: സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി സെക്രട്ടറിയും ഗുദൈബിയ ഏരിയ സെക്രട്ടറിയുമായ അഷ്‌റഫ് കാട്ടില്‍ പീടികയുടെ പിതാവ് തൊണ്ടിയില്‍ പക്കര്‍ കുട്ടി ഹാജി(78) നാട്ടില്‍ നിര്യാതനായി. കോഴിക്കോട് ജില്ലയിലെ കാട്ടില്‍ പീടിക സ്വദേശിയാണ്. ദീര്‍ഘനാളായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്.
മൃതദേഹം ഇന്ന് (വ്യാഴാഴ്ച) രാത്രി 10മണിക്ക് കാട്ടില്‍പീടികയിലെ ചീനിച്ചേരി ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കും. പരേതന്റെ നിര്യാണത്തില്‍ സമസ്ത ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികള്‍ അനുശോചനമറിയിച്ചു. സമസ്ത ബഹ്‌റൈന്റെ കീഴില്‍ ഇന്ന് നടക്കുന്ന വാരാന്ത്യ സ്വലാത്ത് മജ്‌ലിസുകളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്താനും മയ്യിത്ത് നിസ്‌കാരങ്ങള്‍ സംഘടിപ്പിക്കാനും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഗുദൈബിയ ഏരിയയുടെ കീഴില്‍ പരേതനുവേണ്ടി ഖത്ത്മുല്‍ ഖുര്‍ആന്‍ സദസ്സ്, പ്രാര്‍ത്ഥന, മയ്യിത്ത് നിസ്‌കാരം എന്നിവ ഇന്നു നടക്കും. കൂടാതെ നാളെ (വെള്ളിയാഴ്ച) ജുമുഅക്ക് ശേഷം പാലസ് പള്ളിയില്‍ വെച്ച് മയ്യിത്ത് നിസ്‌കാരവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ സുപ്രഭാതത്തെ അറിയിച്ചു. ഭാര്യ: ഇമ്പിച്ചി ആയിശ, മക്കള്‍: സൗജ, സൈനബ, ഷാഹിദ, സക്കീന, ശരീഫ, അശ്‌റഫ്. വിവരങ്ങള്‍ക്ക് +973 3383 8666, +973 3947 4715.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."