പ്രതിഷേധത്തെ അവഗണിച്ച് മുന്നോട്ടു പോവില്ല, പിന്മാറാന് പൊലിസിന് നിര്‍ദ്ദേശം , അന്തിമ തീരുമാനം യുവതികളുടേത്
പമ്പ: നടപ്പന്തലില്‍ പ്രതിഷേധം കനത്തതോടെ യാത്ര നിര്‍ത്തി മടങ്ങാന്‍ പൊലിസിന് ദേവസ്വം മന്ത്രി നിര്‍ദ്ദേശം നല്കി. ഐ.ജജി ശ്രജിത്തിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘത്തിന്റെ അകമ്പടിയിലാണ് തികള്‍ മലകയറ്റം ആരംഭിച്ചത്. പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ പൊലിസ് ഏറെ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ശരണം വിളിച്ചും നിലത്തു കിടന്നു ഭക്തര്‍ പ്രതിഷേധിച്ചു.
പ്രതിഷേധക്കാരോട് ശാന്തരാകാന്‍ ഐ.ജി അഭ്യര്‍ഥിച്ചു. ബലംപ്രയോഗിക്കില്ലെന്നും സമാധാനമായി പിരിഞ്ഞുപോകണമെന്നും ഐ.ജി ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിഷേധക്കാര്‍ പിന്മാറാന് കൂട്ടാക്കില്ല. തുടര്‍ന്ന് ഐ.ജി സര്്കകാറുമായി കൂടിയാലോചന നടത്തി. ശേഷം പ്രതിഷേധക്കാരെ അവഗണിച്ചു മുന്നോട്ടു പൊവാന്‍ താല്പര്യമില്ലെന്ന് ഐ.ജി അറിയിച്ചു. അതേ സമയം യുവതികളുടെ അവകാശവും സുപ്രിം കോടതി വിധിയും അവഗണിക്കില്ല. യുവതികളുമായി സംസാരിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും ഐ.ജി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."