മോദിയുടെ ഷിര്‍ദി യാത്ര തടയുമെന്ന് ഭീഷണി; തൃപ്തി ദേശായ് കരുതല്‍ തടങ്കലില്‍
പൂന: കൂടിക്കാഴ്ച അനുവദിച്ചില്ലെങ്കില്‍ മോദിയുടെ ഷിര്‍ദി യാത്ര തടയുമെന്ന് ഭീഷണിപ്പെടുത്തിയ സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായ് കരുതല്‍ തടങ്കലില്‍. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയുടേതാണ് റിപ്പോര്‍ട്ട്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ബുധനാഴ്ച അഹ്മദ്നഗര്‍ എസ്പിയെ സമീപിച്ചിരുന്നു. വ്യാഴാഴ്ച മോദിയുടെ ഷിര്‍ദി സന്ദര്‍ശന വേളയില്‍ കൂടിക്കാഴ്ച അനുവദിക്കണമെന്നും അല്ലാത്ത പക്ഷം അദ്ദേഹത്തിന്റെ ഷിര്‍ദി യാത്ര തടയുമെന്നും അവര്‍ ഭീഷണി മുഴക്കി. ഇതിന് പിന്നാലെ വ്യാഴാഴ്ച രാവിലെയാണ് ഇവര്‍ പൊലിസ് കാവലില്‍ വീട്ടുതടവിലായത്.
അതേസമയം പൊലിസ് നടപടിക്കെതിരെ തൃപ്തി ശക്തമായി പ്രതിഷേധിച്ചു. 'ഞങ്ങള്‍ ഷിര്‍ദിയിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴേക്കും പൊലിസ് ഇവിടെയെത്തി തടയുകയായിരുന്നു. പ്രതിഷേധമറിയിക്കാനുള്ള ഞങ്ങളുടെ അവകാശത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമാണിത്'- തൃപ്തി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."