HOME
DETAILS

ബഹ്‌റൈനിലെ ബോംബ് സ്‌ഫോടനക്കേസ് പ്രതി ഹൃദ യാഘാതം മൂലം മരിച്ചതായി റിപ്പോര്‍ട്ട്

  
backup
August 02 2016 | 09:08 AM

%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ac%e0%b5%8b%e0%b4%82%e0%b4%ac%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%ab%e0%b5%8b%e0%b4%9f%e0%b4%a8

മനാമ: ബഹ്‌റൈനിലെ ഈസ്റ്റ് ഏക്കറില്‍ ഒരു മാസം മുമ്പുണ്ടായ ബോംബ് സ്‌ഫോടന സംഭവത്തില്‍ പിടിയിലായ പ്രതികളിലൊരാള്‍ ഹൃദയാഘാതം മൂലം മരിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇവിടെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായ ഹസന്‍ ജാസിം ഹസന്‍ അല്‍ ഹെയ്കി (35) എന്നയാളാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ദേഹാസ്വാസ്ഥ്യം അനുവഭവപ്പെട്ടതിനാല്‍ കഴിഞ്ഞ ദിവസം ഇയാളെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെ അത്യാസന്ന വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ചാണ് ഹെയ്കി മരണപ്പെട്ടത്.

ബഹ്‌റൈനില്‍ നടന്ന ബോംബ് സ്‌ഫോടന കേസില്‍ പ്രതിയാണെന്ന് കണ്ടെത്തിയാണ് ഹസന്‍ ജാസിം ഹസന്‍ അല്‍ ഹെയ്കിയെ അധികൃതര്‍ പിടികൂടിയിരുന്നത്. ജൂണ്‍ 30ന് ഷെയ്ഖ് ജാബിര്‍ അല്‍ അഹ്മദ് അല്‍ സബഹ് ഹൈവേയിലെ നുവൈദ്രത്ത് റൗണ്ട് എബോട്ടിന് സമീപം നടന്ന ബോംബ് സ്‌ഫോടനത്തില്‍ നാല് കുട്ടികളുടെ മാതാവും സ്‌കൂള്‍ അധ്യാപികയുമായ ഫഖ്‌റിയ മുസ്‌ലിം അഹ്മദ് ഹസ്സന്‍ (42) എന്ന സ്വദേശി സ്ത്രീ കൊല്ലപ്പെട്ടിരുന്നു. ഇവര്‍ മൂന്ന് കുട്ടികളുമായി കാറോടിച്ച് പോകുമ്പാഴാണ് സ്‌ഫോടനം നടന്നത്.

ബോംബ് ചീളുകള്‍ തെറിച്ച് യുവതിയുടെ തലക്ക് പരുക്കേല്‍ക്കുകയും കാര്‍ നിയന്ത്രണംവിട്ട് റോഡിനു നടുവിലെ ഇരുമ്പുവേലിയിലേക്ക് ഇടിച്ചുകയറുകയും ചെയ്തിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഇമാന്‍ (10), മുഹമ്മദ് (8), അഹ്മദ് (5) എന്നീ കുട്ടികള്‍ക്കും പരുക്കേറ്റിരുന്നു.
സംഭവത്തോടനുബന്ധിച്ച് ഹസന്‍ ജാസിമിനെ കൂടാതെ ഹുസൈന്‍ മര്‍സൂഖ് (26), ഹുസൈന്‍ അഹ്മദ് (27) എന്നിവരെയും പൊലിസ് പിടികൂടിയിരുന്നു. പിടിയിലായവര്‍ക്കെല്ലാം സ്‌ഫോടകവസ്തു നിര്‍മാണത്തിലും പ്രയോഗത്തിലും ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡ് കോര്‍പില്‍ നിന്ന് (ഐ.ആര്‍.ജി.സി) പരിശീലനം ലഭിച്ചതായി ആരോപണമുയര്‍ന്നിരുന്നു. പഴുതടച്ച അന്വേഷണം പൂര്‍ത്തിയാകാനിരിക്കെയാണ് പ്രതിയുടെ മരണം.
ഹൃദയാഘാതമാണ് മരണകാരണമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അധികൃതരുടെ പീഡനം സഹിക്ക വയ്യാതെയാണ് അല്‍ ഹയ്കി മരണമടഞ്ഞതെന്ന് ബന്ധുക്കളുടെ ആരോപണം.

അതേ സമയം, സ്വാഭാവിക കാരണങ്ങള്‍ മാത്രമാണ് മരണത്തിന് പിന്നിലെന്ന് ജനറല്‍ ഡയറക്ടര്‍ റീഫോര്‍മേഷന്‍ ആന്റ് റീഹാബിലിറ്റേഷന്‍ കേണല്‍ യുസഫ് ഹസ്സന്‍ അല്‍ അറബ് ആവര്‍ത്തിച്ചു വ്യക്തമാക്കി. നില വഷളായതോടെ ഉടന്‍ സല്‍മാനിയയിലേക്ക് മാറ്റുകയായിരുന്നു. മരിച്ചയാളുടെ കുടുംബത്തിനോട് അദ്ദേഹം അനുശോചനമറിയിച്ചു. മരണ വിവരം പബ്ലിക് പ്രോസിക്ക്യൂട്ടറെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago