രക്തത്തിലെ കൗണ്ട് വര്‍ധിപ്പിച്ച് ആരോഗ്യം വീണ്ടെടുക്കാന്‍ പാഷന്‍ ഫ്രൂട്ട്
ഡെങ്കിപ്പനിയുടെ വരവോടെയാണ് പാഷന്‍ ഫ്രൂട്ടിന് ഡിമാന്റ് വര്‍ദ്ധിച്ചത്. രക്തത്തിലെ കൗണ്ട് വര്‍ധിപ്പിച്ച് ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുമെന്നതു കൊണ്ടാണ് ഇന്ന് പാഷന്‍ ഫ്രൂട്ടിന്റെ കൃഷി വ്യാപകമാകുന്നത്.
ഒരു വള്ളിച്ചെടിയായി വളരുന്നതും ഗോളാകൃതിയില്‍ ഭക്ഷ്യയോഗ്യമായ ഫലമുണ്ടാകുന്ന ഒരു സസ്യമാണ് പാഷന്‍ ഫ്രൂട്ട്. അമേരിക്കന്‍ സ്വദേശിയാണെങ്കിലും ഇന്ന് നമ്മുടെ നാട്ടിലും സുലഭമാണ്.
ഉള്‍ഭാഗം ചാറുള്ളതും ധാരാളം വിത്തുകള്‍ അടങ്ങിയതുമാണ് ഇവയുടെ കനികള്‍. കഴിക്കാനും പഴച്ചാറുകള്‍ നിര്‍മ്മിക്കാനും അവയ്ക്ക് സുഗന്ധം നല്‍കാനും ഉപയോഗിക്കുന്നു.
ഉഴുതുമറിച്ച് നിലമൊരുക്കിയശേഷം തടമെടുത്താണ് തൈകള്‍ നടുന്നത്. നന്നായി വളരാന്‍ സൂര്യ പ്രകാശം ആവശ്യമാണ്. ഒരു വര്‍ഷം പ്രായമായ ചെടിയു ടെ തണ്ടുകള്‍ മുറിച്ചുനട്ടും തൈകള്‍ ഉണ്ടാക്കാം. വിത്തും മുളപ്പിക്കാം.
തൈകള്‍ നടുന്നതിനുമുമ്പായി പന്തലൊരുക്കണം. രണ്ടടി ചതുരത്തിലും ആഴത്തിലുമുള്ള കുഴികളെടുത്ത് അടിവളമായി ചാണകവും എല്ലുപൊടിയും ക േമ്പാസ്റ്റും ചേര്‍ത്ത് മേല്‍മണ്ണിട്ട് മൂടിയാണ് തടമെടു ക്കേണ്ടത്. നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലമായിരിക്കണം. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളാണ് നടാന്‍ ഉചിതം.
ഒരു തടത്തില്‍ തുല്യ അകലത്തില്‍ നാല് തൈകള്‍ വ രെ നടാം. നല്ലരീതിയില്‍ പരിചരിച്ചാല്‍ അഞ്ച് മുതല്‍ എട്ടു വര്‍ഷത്തോളം വിളവ് ലഭിക്കും. പാഷന്‍ ഫ്രൂട്ടിന് പൊതുവേ രോഗ ബാധകള്‍ കുറവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."