HOME
DETAILS
MAL
ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നിയമം കൈയിലെടുക്കും- മുന്നറിയിപ്പുമായി കെ. സുരേന്ദ്രന്‍
backup
October 19 2018 | 07:10 AM
കോഴിക്കോട്: ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നിയമം കൈയിലെടുക്കാന്‍ മടിക്കില്ലെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. യുവതികളെ ശബരിമലയില്‍ കയറ്റാന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തി. സര്‍ക്കാരിന്റെ തിരക്കഥയനുസരിച്ചുള്ള കാര്യങ്ങളാണ് ശബരിമലയില്‍ നടന്നതെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ശബരിമലയെ തകര്‍ക്കാന്‍ പ്രത്യക്ഷമായ ശ്രമം നടന്നാല്‍ കനത്ത വില കൊടുക്കേണ്ടി വരും. വേണമെങ്കില്‍ നിയമം കൈയിലെടുക്കേണ്ടി വരും. ഇത് വരെ സമാധാനപരമായാണ് ഇടപെട്ടത്. ഇത് എല്ലായ്‌പോഴും ഉണ്ടാവില്ല- സുരേന്ദ്രന്‍ പറഞ്ഞു.
രക്തച്ചൊരിച്ചില്‍ ഉണ്ടാവണ്ട എന്നാണ് ബി.ജെ.പിയുടെ നിലപാട് അതിന് സമ്മതിക്കില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. കടകംപള്ളി നിരത്തിലിറങ്ങില്ല. സി പി എം രാഷ്ട്രീയം കളിച്ചാല്‍ ഞങ്ങളും കളിക്കും അദ്ദേഹം താക്കീത് ചെയ്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."