മുഖ്യമന്ത്രിയാവാന്‍ ആഗ്രഹിച്ചിട്ടില്ല; വാര്‍ത്തകളെ തള്ളാതെ മാണി
കോട്ടയം: താന്‍ മുഖ്യമന്ത്രിയാവാന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് കെ.എം മാണി. മുഖ്യമന്ത്രിയാവാന്‍ മാണിയെ എല്‍.ഡി.എഫ് ക്ഷണിച്ചിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് എം മുഖപത്രതിതില്‍ വന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഛായയില്‍ വന്ന കാര്യങ്ങള്‍ തന്നോട് ആലോചിച്ചോ, അറിഞ്ഞോ ഉളളതല്ല. അവര്‍ അവരുടെതായ നിരീക്ഷണങ്ങളും അന്വേഷണങ്ങളും നടത്തിക്കാണും. മുഖ്യമന്ത്രി പദത്തിനായി ആഗ്രഹിച്ചിട്ടില്ല. അതിനായി ഒന്നും ചെയ്തിട്ടില്ലെന്നും മാണി പറഞ്ഞു.
പല പ്രലോഭനങ്ങളും ഉണ്ടായിരുന്നു എന്നാല്‍ അവയിലൊന്നും വഴിപ്പെട്ടില്ല. യു.ഡി.എഫിനെ അട്ടിമറിച്ച് അധികാര സ്ഥാനത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ല. യു.ഡി.എഫിനെ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് എടുത്തിട്ടുള്ളതെന്നും കെ.എം മാണി പറഞ്ഞു.
സുധാകരന്റെ അറിവ് വെച്ച് സുധാകരന്‍ പറയുന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ താന്‍ കേട്ടിട്ടില്ല. സുധാകരന്‍ വളരെ മാന്യനായ വ്യക്തിയാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ അവിശ്വസിക്കേണ്ട കാര്യമില്ല. യുഡിഎഫിനെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. എല്‍ഡിഎഫുമായുളള ചര്‍ച്ചകള്‍ക്ക് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മാണി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."