HOME
DETAILS
MAL
തുറന്ന ബാറുകള്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് പൂട്ടിയെന്ന് എക്സൈസ് മന്ത്രി
backup
June 07 2017 | 07:06 AM
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് തിരുവനന്തപുരം- ചേര്‍ത്തല, കുറ്റിപ്പുറം-കണ്ണൂര്‍ പാതയോരങ്ങളിലെ തുറന്ന ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും പൂട്ടിയെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് പറഞ്ഞു.
കോടതി പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കും. സുപ്രിംകോടതി വിധി സര്‍ക്കാര്‍ മറികടന്നിട്ടില്ലെന്നും കോടതിയുമായി ഒരു ഏറ്റുമുട്ടലിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയപാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രിംകോടതി വിധിയെ ദേശീയപാതയല്ലെന്ന വിജ്ഞാപനം കാണിച്ച് ബാറുടമകള്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി നേടിയിരുന്നു. തുടര്‍ന്ന് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 13 മദ്യശാലകള്‍ കഴിഞ്ഞ ദിവസങ്ങളിലായി തുറന്നിരുന്നു. ഈ ബാറുകളാണ് ഇപ്പോള്‍ അടച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."