HOME
DETAILS
MAL
പാതയോരത്തെ മദ്യശാലകള്‍; ഹൈക്കോടതിയിലും തെറ്റ് തുറന്നു സമ്മതിച്ച് സര്‍ക്കാര്‍
backup
June 07 2017 | 10:06 AM
കൊച്ചി: അടച്ചുപൂട്ടിയ മദ്യശാലകള്‍ ഹൈക്കോടതി വിധിയുടെ മറവില്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ച വിഷയത്തില്‍ ഹൈക്കോടതിയില്‍ തെറ്റ് തുറന്നുസമ്മതിച്ച് സംസ്ഥാന സര്‍ക്കാര്‍. കണ്ണൂർ – കുറ്റിപ്പുറം റോഡിൽ 13 മദ്യശാലകൾ പൂട്ടിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.ചേർത്തല മുതൽ കഴക്കൂട്ടം വരെയും കണ്ണൂർ മുതൽ കുറ്റിപ്പുറം വരെയുമുള്ള പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹരജി പരിഗണിക്കവെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
തിരുവനന്തപുരം-ചേര്‍ത്തല, കണ്ണൂര്‍- കുറ്റിപ്പുറം പാതകള്‍ ദേശീയ പാതകള്‍ തന്നെയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ പാതകള്‍ ദേശീയപാതയാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും, ദേശീയ പാത അതോറിറ്റിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
കേസ് 14ന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."