കടമേരി റഹ്മാനിയ്യ പ്രചരണ കണ്‍വെന്‍ഷന്‍ ഇന്ന് സലാലയില്‍
സലാല: കേരളത്തിലെ പ്രഥമ മത ഭൗതിക സമന്വയ സ്ഥാപനവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നാലര പതിറ്റാണ്ട് പാരമ്പര്യമുള്ള സുപ്രധാന സ്ഥാപനവുമായ കടമേരി റഹ്മാനിയ അറബിക് കോളേജിന്റെ ഒമാന്‍ തല പ്രചരണ കണ്‍വെന്‍ഷന്‍ ഇന്ന് രാത്രി 11 മണിക്ക് സലാലയിലെ മസ്ജിദ് ബിന്‍ ഹഫീഫില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
കടമേരി റഹ് മാനിയ്യ പ്രൊഫസര്‍ ഉസ്താദ് ചിറക്കല്‍ അബ്ദുല്‍ ഹമീദ് ഫൈസി, ഹാരിസ് മാസ്റ്റര്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ സംബന്ധിക്കും. കണ്‍വെണ്‍ഷനു മുമ്പ് നടക്കുന്ന ദിക്‌റ് ദുആ മജ് ലിസിനും ഉസ്താദ് അബ്ദുല്‍ ഹമീദ് ഫൈസി നേതൃത്വം നല്‍കും.
ഒമാനിലെത്തിയ പ്രതിനിധികള്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിന്റെ പിതൃ സഹോദര പുത്രനും ആഭ്യന്തര പ്രതിരോധ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥനുമായ സുല്‍ത്താന്‍ ജാസിം അല്‍ ഖാലിദിനെ സന്ദര്‍ശിക്കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
സലാല കേരള സുന്നി സെന്ററുമായി സഹകരിച്ച് നടക്കുന്ന ഇന്നത്തെ റഹ്മാനിയ്യപ്രചരണ കണ്‍വെന്‍ഷനില്‍ സലാലയിലെ പ്രമുഖ നേതാക്കളും സംഘടനാ പ്രവര്‍ത്തകരും പങ്കെടുക്കും.
ഒമാനിലെ സമസ്ത പ്രവര്‍ത്തകരും കടമേരി റഹ്മാനിയ്യയുമായി ബന്ധപ്പെട്ടവരും സ്ഥാപനത്തിന്റെ അഭ്യുദയ കാംക്ഷികളും നിര്‍ബന്ധമായും പ്രചരണ കണ്‍വെന്‍ഷനില്‍ പങ്കെടുക്കണമെന്ന് കടമേരി റഹ്മാനിയ്യ അറബിക് കോളേജ് സലാല ചാപ്റ്റര്‍ കമ്മറ്റിക്കു വേണ്ടി പ്രസിഡന്റ് ഓഞ്ഞാല്‍ അമ്മദ് ഹാജി, ജന.സെക്രട്ടറി ജാഫര്‍ ജാതിയേരി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
വിവരങ്ങള്‍ക്ക് 00968 99585469
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."