രഹ്നയും സുരേന്ദ്രനും കൂടിക്കാഴ്ച നടത്തിയെന്ന് വെളിപ്പെടുത്തല്‍
കൊച്ചി: ശബരിമലയില്‍ സന്ദര്‍ശനത്തിനെത്തിയ രഹ്ന മനോജും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും കൂടിക്കാഴ്ച നടത്തിയതായി വെളിപ്പെടുത്തല്‍. ഇരുവരും മംഗലാപുരത്തുവച്ചു പലതവണ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണവുമായി ചുംബനസമര നായിക രശ്മി ആര്. നായരാണ് രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് രശ്മിയുടെ വെളിപ്പെടുത്തല്‍.
രഹ്ന ഇന്നലെ ശബരിമല കയറാനെത്തിയതോടെയാണ് ഗുരുതര ആരോപണവുമായി ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. സംഘ്പരിവാറിന്റെ കലാപത്തിനുള്ള കോപ്പുകൂട്ടലാണിതെന്നും അവര്‍ വ്യക്തമാക്കി. 'രഹ്ന മനോജ് എന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരി കെ. സുരേന്ദ്രനുമായി മംഗലാപുരത്തുവച്ചു പലതവണ കൂടിക്കാഴ്ച നടത്തിയ വിവരം എനിക്കു നേരിട്ടറിയാം. കേരളത്തിലെ പ്രോഗ്രസീവ് സ്പെയ്സുകള്ക്കുള്ളില് കയറി അതിനെ അശ്ലീലവല്ക്കരിച്ചു വെടക്കാക്കി തനിക്കാക്കി പൊതുസ്വീകാര്യത വലതുപക്ഷത്തിന് അനുകൂലമാക്കുകയെന്ന ക്വട്ടേഷന്‍ പലതവണ ഇവര്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു.
ഒരു വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ആ സ്ത്രീയുടെ മലകയറ്റംവരെയുള്ള സംഭവങ്ങള്‍. അയ്യപ്പഭക്തരെ മുസ്ലിംകള് വെട്ടിപ്പരുക്കേല്പ്പിക്കുന്നു എന്ന ജനം ടി.വി വാര്‍ത്ത ഈ സമയത്തുതന്നെ വരുന്നതും ഇതിനൊപ്പം ചേര്‍ത്തുവായിക്കണം. ഈ ഗൂഢാലോചനയില്‍ സംസ്ഥാന പൊലിസ് സേനയിലെ ക്രിമിനല്‍ ഉദ്യോഗസ്ഥരുടെ പട്ടികയിലുള്ള ഐ.ജി ശ്രീജിത്തിന്റെ പങ്കും സര്‍ക്കാര്‍ അന്വേഷിക്കണം' എന്നാണ് രശ്മിയുടെ ഫേസ്ബുക് പോസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."