1.4 ബില്യന്‍ ഡോളറിന്റെ സഊദി-അമേരിക്ക ആയുധക്കരാറിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരം
റിയാദ്: അറേബ്യക്ക് 1.4 ബില്യന്‍ ഡോളറിന്റെ ആയുധം വില്‍ക്കാനുള്ള തീരുമാനത്തിന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം അംഗീകാരം നല്‍കി. ഡൊണാള്‍ഡ് ട്രംപിന്റെ സഊദി സന്ദര്‍ശന വേളയില്‍ ഒപ്പു വച്ച കരാറിനാണ് അംഗീകാരം നല്‍കിയതെന്ന് പെന്റഗണ്‍ വ്യക്തമാക്കി. അത്യാധുനിക റഡാറുകള്‍, സഊദിക്കകത്തും പുറത്തുവച്ചും വ്യോമ പരിശീലനം നല്‍കല്‍, ഇതര സൈനിക സഹായം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുതുതായി അംഗീകാരം ലഭിച്ച ഇടപാട്.
അന്താരാഷ്ട്ര നിലവാരമുളള ലേക്ക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പറേഷന്‍ നിര്‍മിച്ച റഡാര്‍ സംവിധാനമാന് സഊദിക്ക് ലഭ്യമാകുക. രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷക്കും പ്രതിരോധ മേഖലയിലെ സുരക്ഷക്കുമാണ് ഇവ ഉപയോഗിക്കുക. റഡാറുകള്‍ക്ക് മാത്രം 622 ദശലക്ഷം ഡോളര്‍ വിലവരുന്ന റാഡാര്‍ സംവിധാനം സഊദി അതിര്‍ത്തികളില്‍ നിലവിലെ സാഹചര്യത്തില്‍ ഏറ്റവും അനുയോജ്യമാണെന്ന് പെന്റഗണ്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. റഡാറുകള്‍ കൂടാതെ റോക്കറ്റുകള്‍, മോര്‍ട്ടോറുകള്‍, സാങ്കേതിക സഹായം എന്നിവയും കരാറിന്റെ ഭാഗമായി സഊദിക്ക് ലഭിക്കും.
അന്താരാഷ്ട്ര സജ്ജീകരണത്തോടെയുള്ള സൈനിക പരിശീലനം, ഇംഗ്‌ളീഷ് ഭാഷ പഠനം എന്നിവ അടങ്ങുന്ന 750 ദശലക്ഷം ഡോളറിന്റെ മറ്റൊരു ഇടപാടിനും അമേരിക്ക അംഗീകാരം നല്‍കുമെന്ന് പെന്റഗണ്‍ വ്യക്തമാക്കിയിട്ടുണ്ട്. സൈനിക ഇടപാടുകള്‍ നടപ്പാക്കുന്ന ഡിഫന്‍സ് സെക്യൂരിറ്റി സഹകരണ ഏജന്‍സിയാണ് ഈ കരാറിന് അംഗീകാരം നല്‍കുക. അപൂര്‍വമായി മാത്രം അംഗീകാരം നല്‍കാറുള്ള ഇത്തരം ഇടപാടുകളെക്കുറിച്ച് അമേരിക്കന്‍ കോണ്‍ഗ്രസിന് വിവരം നല്‍കിയിട്ടുണ്ടെന്നും പെന്റഗണ്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."