HOME
DETAILS
MAL
ഖത്തര്‍ റിയാല്‍ വിനിമയം സഊദി നിര്‍ത്തി
backup
June 07 2017 | 17:06 PM
റിയാദ്: സഊദിയിലെ മണി എക്സ്ചേഞ്ചുകള്‍ വഴിയുള്ള ഖത്തര്‍ റിയാല്‍ വിനിമയം സഊദി നിര്‍ത്തിവച്ചു. നയതന്ത്ര ബന്ധം വിഛേദിച്ച സാഹചര്യത്തില്‍ സഊദി മോണിറ്ററിങ് ഏജന്‍സി (സാമ)യാണ് രാജ്യത്തെ മണി എക്സ്ചേഞ്ചുകളോട് ആവശ്യപ്പെട്ടത്. ഖത്തര്‍ റിയാലിന്റെ ഊഹകച്ചവടം ഖത്തര്‍ കറന്‍സിയുടെ മൂല്യം 2009നു ശേഷം ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ത്തുകയും ചെയ്തിട്ടുണ്ട്.
ഖത്തര്‍ റിയാല്‍ വാങ്ങുന്നത് നിര്‍ത്തണമെന്നും തങ്ങളുടെ പക്കലുള്ള ഖത്തര്‍ റിയാല്‍ എത്രയും വേഗം വിറ്റഴിക്കണമെന്നും സഊദി കേന്ദ്ര ബാങ്കായ സാമ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇരുരാജ്യങ്ങള്‍ക്കിടയില്‍ ബാങ്ക് വഴിയുള്ള മണി ട്രാന്‍സ്ഫര്‍ തല്കാലം പഴയപടി തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."