HOME
DETAILS

റിവ്യൂ ഹരജിയില്ല; റിപ്പോര്‍ട്ടുമായി ദേവസ്വം ബോര്‍ഡ് കോടതിയിലേക്ക്

  
backup
October 19 2018 | 18:10 PM

%e0%b4%b1%e0%b4%bf%e0%b4%b5%e0%b5%8d%e0%b4%af%e0%b5%82-%e0%b4%b9%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b


തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നിലവിലുള്ള സാഹചര്യങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയാറാക്കി സുപ്രിംകോടതിയെ സമീപിക്കാന്‍ ഇന്നലെ ചേര്‍ന്ന ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം തീരുമാനിച്ചു. കേസില്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി ഹാജരായ അഡ്വ. മനു അഭിഷേക് സിങ്‌വിയെത്തന്നെ ഇതിനുവേണ്ടി ചുമതലപ്പെടുത്താന്‍ തീരുമാനിച്ച യോഗം, പ്രത്യേകം പുനഃപരിശോധനാ ഹരജി നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചു.
വിഷയത്തില്‍ ഹൈക്കോടതിയിലും റിപ്പോര്‍ട്ട് നല്‍കും. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സിലുമായും മനു അഭിഷേക് സിങ്‌വിയുമായും ചര്‍ച്ച നടത്തും. കേസില്‍ ഇടപെടാന്‍ തന്നെയാണ് ദേവസ്വം ബോര്‍ഡ് തീരുമാനമെന്നു യോഗത്തിനു ശേഷം പ്രസിഡന്റ് എ. പദ്മകുമാര്‍ വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ ഇപ്പോള്‍തന്നെ ഇരുപത്തിയഞ്ചിലധികം പുനഃപരിശോധനാ ഹരജികള്‍ വന്നിട്ടുണ്ട്. ഇതിലെല്ലാം ബോര്‍ഡ് കക്ഷിയാണ്. കോടതിയില്‍ ഏതു രീതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയുമെന്ന് പരിശോധിക്കും. നിയമപരമായി എങ്ങനെ നീങ്ങണമെന്ന് മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഗൗരവമേറിയ പ്രശ്‌നങ്ങളാണ് നിലവിലുള്ളത്. അതിനാലാണ് അവധിയാണെങ്കിലും ബോര്‍ഡ് യോഗംകൂടിയത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ക്ക് ശബരിമലയില്‍ നടക്കുന്ന സമരങ്ങള്‍ ബുദ്ധിമുട്ടാകുന്നുണ്ട്. അതിനാല്‍ അയല്‍ സംസ്ഥാനങ്ങളിലെ നേതാക്കളെ ഉള്‍പ്പെടുത്തി അടിയന്തര ഉന്നതതല യോഗം വിളിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരുഭാഗത്ത് കോടതിവിധി നടപ്പാക്കാനുള്ള ബാധ്യത ബോര്‍ഡിനുണ്ട്. ഒപ്പം ശബരിമലയില്‍ ക്രമസമാധാന പ്രശ്‌നങ്ങളില്ലാതെ സന്ദര്‍ശനം നടത്താനാകണമെന്ന കേന്ദ്രത്തിന്റെ നിര്‍ദേശവുമുണ്ട്. എന്നാല്‍, നിലവില്‍ അവിടെ വളരെ വ്യക്തമായ ധാരണയോടെ ഭക്തരായ ജനങ്ങള്‍ എന്നതു മാറി ചില കാര്യങ്ങള്‍ നടക്കുന്നുണ്ട്. ശബരിമലയെ ആ നിലയിലേക്കു മാറ്റാന്‍ ബോര്‍ഡിന് ആഗ്രഹമില്ല. ശബരിമല കലാപഭൂമിയാക്കാന്‍ ആഗ്രഹിക്കുന്നില്ല. സംയമനത്തോടെ നിലപാട് സ്വീകരിക്കണമെന്നു ഭക്തരോടു വീണ്ടും ആവശ്യപ്പെടുകയാണ്. എന്തെങ്കിലും തെളിയിക്കാന്‍ വേണ്ടി ശബരിമല കയറാനെത്തുന്നതിനോട് യോജിക്കാനാകില്ലെന്നും പദ്മകുമാര്‍ പറഞ്ഞു.
ഇന്നലെ ദേവസ്വം ബോര്‍ഡിന്റെ യോഗത്തിനു മുന്‍പ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും കണ്ട് പദ്മകുമാര്‍ ചര്‍ച്ച നടത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago