HOME
DETAILS
MAL
ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നു
backup
August 23 2019 | 07:08 AM
വയനാട്: ജലനിരപ്പ് വീണ്ടും ഉയര്‍ന്നതിനാല്‍ ബാണാസുരസാഗര്‍ അണക്കെട്ട് വീണ്ടും തുറന്നു. പരമാവധി സംഭവരണശേഷിയായ 775.6 അടിയില്‍ എത്തിയതോടെയാണ് ഡാമിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്. ഇതുമൂലം കരമാന്‍ തോടിലെ ജലനിരപ്പ് നിലവിലുള്ളതിനേക്കാള്‍ 10സെന്റി മീറ്റര്‍ മുതല്‍ 15 സെന്റി മീറ്റര്‍ വരെ വര്‍ധനവുണ്ടാകും.
പ്രദേശവാസികള്‍ പുഴയില്‍ ഇറങ്ങരുതെന്നും ഇരുകരകളിലുള്ളവരും ജാഗ്രത പുലര്ത്തണമെന്നം അധികൃതര്‍ മുന്നറിയിപ്പ് നല്കി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഈ മാസം 10ന് തുറന്ന ഡാം 18നാണ് അടച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."