HOME
DETAILS
MAL
ജില്ലയിലെ ക്ഷേത്രാക്രമണങ്ങള്‍; സമഗ്രാന്വേഷണം വേണം
backup
June 07 2017 | 18:06 PM
മലപ്പുറം: ജില്ലയില്‍ 1993 മുതല്‍ ക്ഷേത്രങ്ങള്‍ അക്രമിക്കപ്പെട്ട എല്ലാ നിഗൂഢ സംഭവങ്ങളിലും പുനരന്വേഷണം ആവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ മലപ്പുറം ജില്ലാ പൊലിസ് സൂപ്രണ്ട് ദേബേഷ് ബെഹറയ്ക്ക് നിവേദനം നല്കി. ജില്ലയെ കലാപഭൂമിയാക്കാന്‍ സംഘപരിവാരം നേരിട്ടുതന്നെ ആരാധനാലയങ്ങള്‍ അക്രമിക്കുന്ന പതിവുണ്ടെന്നു നിവേദനത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
ജില്ലയിലെ സമാധാനന്തരീക്ഷം തകര്‍ത്ത് കലാപ ഭൂമിയാക്കാനുള്ള ആര്.എസ്.എസിന്റെ സോഷ്യല്‍മീഡിയകളിലൂടെയുള്ള ശ്രമങ്ങള്‍ക്കു തടയിടണമെന്നും പോപുലര്‍ ഫ്രണ്ട് എസ്.പിയോട് അഭ്യര്‍ഥിച്ചു. പോപുലര്‍ ഫ്രണ്ട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി റഫീഖ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."