പെരിന്തല്‍മണ്ണയില്‍ പൂട്ടിയ ബിവറേജസ് ഔട്ട്ലെറ്റ് തുറക്കാനുള്ള ശ്രമം മുസ്‌ലിംലീഗ് തടഞ്ഞു
പെരിന്തല്‍മണ്ണ: സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ ഒന്നിന് അടച്ചിട്ട ബിവറേജസ് ഔട്ട്ലെറ്റ് തുറക്കാനുള്ള ശ്രമം മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. മനഴി സ്റ്റാന്‍ഡിന് മുന്‍വശത്തുള്ള ഔട്ട്‌ലെറ്റാണ് ഇന്നലെ വീണ്ടും തുറക്കാന്‍ ശ്രമിച്ചത്. എന്നാല്‍ രാവിലെ മാര്‍ച്ച് നടത്തിയ പാതായിക്കര മേഖലാ മുസ്‌ലിം ലീഗ് കമ്മിറ്റി ഔട്ട്‌ലെറ്റ് ഉപരോധിച്ചു. സമരക്കാരുമായി പെരിന്തല്‍മണ്ണ എ.എസ്.പി സുജിത്ത് ദാസ് ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ കോടതി വിധി വരുന്നത് വരെ ഔട്ട്‌ലെറ്റഅ പ്രവര്‍ത്തിക്കില്ലെന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചു. സമീപത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാറിലേക്കും സമരക്കാര്‍ സൂചനാ സമരം സംഘടിപ്പിച്ചു.
മുനിസിപ്പല്‍ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി പച്ചീരി ഫാറൂഖ് ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് അബ്ദുസ്സമദ് അധ്യക്ഷനായി. ഹബീബ് മണ്ണേങ്ങല്‍, നഗരസഭാ കൗണ്‍സില്‍ കിഴിശ്ശേരി ബാപ്പു, ഉനൈസ് പൊന്ന്യാകുര്‍ശ്ശി, കളത്തില്‍ വീരാന്‍കുട്ടി, കളത്തില്‍ കുഞ്ഞിപ്പഹാജി, പി.കെ മൊയ്തു ഹാജി, എ.വി ഹസ്സന്‍, പുളിക്കല്‍ കുഞ്ഞുട്ടി, ശുക്കൂര്‍ മഞ്ഞേങ്ങോടന്‍, ഷബീര്‍ പോത്തുകാട്ടില്‍, കാരട്ടില്‍ ജലീല്‍, അസീസ് മണ്ണേങ്ങല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."