പുലാമന്തോള്‍ ടൗണില്‍ മോഷണ പരമ്പര; ടൗണിലെ അഞ്ചു കടകള്‍ കുത്തിത്തുറന്ന് പണവും മൊബൈലുകളും മോഷ്ടിച്ചു
പുലാമന്തോള്‍: ടൗണില്‍ വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ നടന്ന മോഷണങ്ങള്‍ വ്യാപാരികളെ ആശങ്കയിലാഴ്ത്തി. ദിവസങ്ങളോളമായി ടൗണിലെ പെരിന്തല്‍മണ്ണ റോഡ്, കൊളത്തൂര്‍ റോഡ്, പുഴ റോഡ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. പുലാമന്തോള്‍ ബസ് സ്റ്റാന്‍ഡിലെ പി.കെ മൊബൈല്‍സില്‍ ഒരു ലക്ഷത്തിലേറെ വിലമതിക്കുന്ന മൊബൈല്‍ ഫോണുകളും മോഷണം പോയി.
ഫ്രണ്ട്‌സ് ചിക്കന്‍ സ്റ്റാളിലും അല്‍ അമീന്‍ ചിക്കന്‍ സ്റ്റാളിലും 40,000 രൂപയോളം രൂപ നഷ്ടമായിട്ടുണ്ട്. ഹോട്ടല്‍ സ്മാര്‍ട്ട് കുക്ക് ആന്‍ഡ് ബേക്കറിയില്‍ 15000 രൂപയും സേവന ഫെര്‍ട്ടിലൈസറില്‍ 2000 രൂപയും കെ.പി ഉണക്ക മത്സ്യകടയില്‍ നിന്നും 15000 രൂപയും കള്ളന്‍ മോഷണം പോയിട്ടുണ്ട്.
എന്നാല്‍ പെരിന്തല്‍മണ്ണ റോഡിലെ സ്മാര്‍ട്ട് കുക്ക് കോക്കറി ഷോപ്പില്‍ കയറിയ മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ടൗണില്‍ നിരന്തരമായി നടത്തുന്ന മോഷ്ടാവിനെ ഉടന്‍ പിടികൂടണമെന്ന് കാണിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പുലാമന്തോള്‍ യൂനിറ്റ് പെരിന്തല്‍മണ്ണ പൊലിസില്‍ പരാതി നല്‍കി. പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
വിവിധ കടകളില്‍ വ്യത്യസ്ഥ ദിവസങ്ങളിലാണ് മോഷ്ടാവ് മോഷണം നടത്തിയത് എന്നതിനാല്‍ വരും ദിവസങ്ങളിലും മറ്റു കടകളിലും മോഷണം നടക്കുമോ എന്ന ആശങ്കയിലാണ് വ്യാപാരികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."