ജലനിധി കുടിവെള്ള പദ്ധതിയുടെ കുഴികള്‍ യാത്രക്കാര്‍ക്ക് ദുരിതമാകുന്നു
പുല്‍പ്പള്ളി: ജലനിധി കുടിവെള്ള പദ്ധതിക്കായി അശാസ്ത്രീയമായി നിര്‍മിക്കുന്ന പൈപ്പ് കുഴികളില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാകുന്നു. പൈപ്പിട്ട ശേഷം കുഴികള്‍ കൃത്യമായി മൂടാത്തതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിപ്പിച്ചിട്ടും അധികൃതര്‍ യാതൊരു നടപടിയുമെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വീതി കുറഞ്ഞ വളവുകള്‍ ഏറെയുള്ള റോഡിന്റെ ടാറിംഗിനോട് ചേര്‍ന്ന് കുഴികള്‍ നിര്‍മിച്ചതാണ് വാഹനങ്ങള്‍ കുഴിയില്‍ താഴാന്‍ കാരണം.
മഴക്കാലമായതോടെ നിത്യേന നിരവധി വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്. താഴെയങ്ങാടി-വീട്ടിമൂല, പുല്‍പ്പള്ളി-ആനപ്പാറ, ഭൂദാനം-കുറിച്ചിപ്പറ്റ, വാടാനക്കവല-പാളക്കൊല്ലി, ഗ്രീന്‍വാലി-താന്നിത്തെരുവ്, പുല്‍പ്പള്ളി-ഷെഡ് റോഡ് എന്നിവിടങ്ങളിലാണ് വാഹനങ്ങള്‍ കൂടുതല്‍ അപകടത്തില്‍പ്പെടുന്നത്. ജലനിധി അധികൃതരും പഞ്ചായത്ത് അധികൃതരും നടപടി സ്വീകരിക്കണമെന്നും പുല്‍പ്പള്ളി സ്പോര്‍ട്സ് അക്കാദമി പ്രസിഡന്റ് പി.എ ഡിവന്‍സ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."