യു.എ.ഇയുടെ സ്‌നേഹവായ്പ് എഴുനൂറു കോടിയേക്കാള്‍ വലുത്: മുഖ്യമന്ത്രി
അബൂദബി: യു.എ.ഇയുടെ സ്‌നേഹവായ്പ് എഴുനൂറു കോടി രൂപയേക്കാള്‍ വലുതാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതബാധിതരെ വിദേശരാജ്യങ്ങള്‍ സ്വമേധയാ സഹായിക്കാനെത്തിയാല്‍ സഹായം സ്വീകരിക്കാമെന്ന ചട്ടം നിലനില്‍ക്കേ കേരളത്തിന് പാടില്ലെന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അബൂദബിയില്‍ പ്രവാസി മലയാളികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തെ തോല്‍പിക്കാന്‍ ആരെയും അനുവദിക്കരുത്. തോറ്റുകൊടുത്താല്‍ ഭാവി തലമുറ നമ്മളെ കുറ്റപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയുടെ വളര്‍ച്ചയില്‍ മലയാളികളുടെ സംഭാവന വലുതാണെന്നും കേരള ജനത ജീവിക്കുന്നത് തങ്ങളുടെ ഹൃദയത്തിലാണെന്നും ഷെയ്ഖ് നഹ്‌യാന്‍ പറഞ്ഞു. പ്രളയം തകര്‍ത്ത കേരളത്തിന് എന്ത് സഹായവും ചെയ്യാന്‍ യു.എ.ഇ ഒരുക്കമാണെന്നും മുഖ്യമന്ത്രിക്ക് അബൂദബിയില്‍ നല്‍കിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് നിരവധി പ്രവാസികള്‍ കേരളത്തിനുള്ള സഹായം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ലുലു ഗ്രൂപ്പ് ജീവനക്കാര്‍ 10 കോടി രൂപ നല്‍കും. ലുലു ഗ്രൂപ്പ് സീനിയര്‍ മാനേജ്മന്റ് ജീവനക്കാരാണ് 10 കോടി രൂപ സമാഹരിച്ചത്. ലുലു ഗ്രൂപ്പിന്റെ 48,600 ജീവനക്കാരും കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ ഭാഗമാകണമെന്ന് എം.എ യൂസുഫലി പറഞ്ഞു. ഇന്ന് ഷാര്‍ജ യൂനിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയിലും പങ്കെടുക്കുന്ന മുഖ്യമന്ത്രി, നാളെ കേരളത്തിലേക്ക് മടങ്ങാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."