HOME
DETAILS

മാനനഷ്ടകേസ് പിന്‍വലിക്കണമെന്ന് എം.ജെ അക്ബറിനോട് എഡിറ്റേഴ്‌സ് ഗില്‍ഡ്

  
backup
October 19 2018 | 19:10 PM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

 

ന്യൂഡല്‍ഹി: ലൈംഗിക അതിക്രമം സംബന്ധിച്ച് തുറന്നുപറച്ചില്‍ നടത്തിയ മാധ്യമപ്രവര്‍ത്തക പ്രിയാ രമണിക്കെതിരേ ഫയല്‍ചെയ്ത അപകീര്‍ത്തി കേസ് ;പിന്‍വലിക്കണമെന്ന് രാജിവച്ച കേന്ദ്രമന്ത്രി എം.ജെ അക്ബറിനോട് എഡിറ്റേഴ്‌സ് ഗില്‍ഡ് ആവശ്യപ്പെട്ടു. ലൈംഗിക ആരോപണ വിധേയനായി ബുധനാഴ്ചയാണ് അക്ബര്‍ വിദേശകാര്യ സഹമന്ത്രി പദവി രാജിവച്ചത്. രാജിയിലേക്കു നയിക്കുംവിധം പരാതിയില്‍ ഉറച്ചുനിന്ന വനിതകളെ എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രശംസിച്ചു. നിലവിലെ കേസില്‍നിന്ന് അക്ബര്‍ പിന്മാറിയില്ലെങ്കില്‍ പ്രിയയ്ക്കു നിയമ പിന്തുണയുള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കും.
അക്ബറിനെതിരേ പരാതി ഉന്നയിച്ച മറ്റു വനിതകള്‍ക്കെതിരേയും മാനനഷ്ടക്കേസിനാണ് ശ്രമമെങ്കില്‍ അവര്‍ക്കും നിയമ പരിരക്ഷ ഉറപ്പാക്കും. തൊഴിലിടത്തില്‍ നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ വെളിപ്പെടുത്തുന്ന മീ റ്റൂ കാംപയിനിന്റെ ഭാഗമായ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമാണ് സംഘടനയെന്നും എഡിറ്റേഴ്‌സ് ഗിള്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. സംഘടനയുടെ മുന്‍ പ്രസിഡന്റ് കൂടിയാണ് അക്ബര്‍.
അതേസമയം, മാനനഷ്ടക്കേസില്‍ എം.ജെ അക്ബറിന്റെ മൊഴിയെടുക്കാന്‍ ഡല്‍ഹി പട്യാലാ ഹൗസ് കോടതി തീരുമാനിച്ചു. ഈ മാസം 31ന് ഹാജരായി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് കോടതി അക്ബറിന് നോട്ടിസയച്ചു. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അക്ബര്‍ നേരത്തെ ജോലിചെയ്ത വിവിധ സ്ഥാപനങ്ങളിലെ 12 മാധ്യമപ്രവര്‍ത്തകരാണ് വ്യത്യസ്ത സമയങ്ങളില്‍ അദ്ദേഹത്തില്‍ നിന്നുണ്ടായ ലൈംഗിക അതിക്രമങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ തുറന്നുപറഞ്ഞത്. എന്നാല്‍, ആദ്യമായി വെളിപ്പെടുത്തല്‍ നടത്തിയ നേരത്തെ അക്ബറിനൊടൊപ്പം ടെലഗ്രാഫില്‍ ജോലിചെയ്ത പ്രിയാരമണിക്കെതിരേ മാത്രമാണ് അദ്ദേഹം കേസ് ഫയല്‍ചെയ്തത്. കഴിഞ്ഞദിവസം ഡല്‍ഹി മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍വിശാല്‍ മുന്‍പാകെ കേസില്‍ വാദം നടക്കവെ, പ്രിയ രമണിയുടെ ആരോപണം അക്ബറിന്റെ സല്‍പ്പേരിനു കളങ്കം ചാര്‍ത്തിയെന്നും 40 വര്‍ഷം കൊണ്ടുണ്ടാക്കിയ സല്‍പ്പേരിനു പരിഹരിക്കാനാകാത്ത വിധം പോറലേറ്റുവെന്നും അദ്ദേഹത്തിനു വേണ്ടി ഹാജരായ ഗീത ലുത്ര ചൂണ്ടിക്കാട്ടി. 31ന് അക്ബര്‍ ഹാജരാവുമെന്നും അഭിഭാഷക കോടതിയെ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago