കായംകുളത്ത് പെയിന്റ് കടയില്‍ തീപിടിത്തം; കടപൂര്‍ണമായും കത്തിനശിച്ചു
കായംകുളം: കായംകുളത്ത ്‌പെയിന്റ് കടയില്‍ തീപിടിത്തം. കട പൂര്‍ണമായും കത്തിനശിച്ചു.
കെ.പി റോഡില്‍ കൊപ്രാപ്പുര ചാങ്ങേത്തറയ്ക്ക് സമീപം ഭരണിയ്ക്കാവ് സാഫല്യത്തില്‍ രാജേഷിന്റെ ഉടമസ്ഥതയിലുള്ള സാഫല്ല്യം ട്രേഡേഴ്‌സ് എന്ന പെയിന്റ് കടയാണ് കത്തി നശിച്ചത്. ഇന്നലെ ഉച്ചയോടെയാണ് കടയില്‍ തീപിടിത്തമുണ്ടായത്.നാല്‍പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടം മുണ്ടായതായി കടയുടമ പറഞ്ഞു. കായംകുളം അടൂര്‍ മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നും ആറ് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി രണ്ടു മണിക്കൂര്‍ കൊണ്ടാണ് തീ കെടുത്തിയത്.
മൂന്നു കടമുറികളും നിറയെ പെയിന്റും അനുബന്ധ സാധനങ്ങളും ഉണ്ടായിരുന്നു. എല്ലാം പൂര്‍ണ്ണമായി തന്നെ കത്തി നശിച്ചു.വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. പെയിന്റില്‍ ചേര്‍ക്കുന്ന ടിന്നറില്‍ തീപ്പൊരി വീണ് ആളി കത്തുകയായിരുന്നു.
തീ പടര്‍ന്നതോടെ കടയിലുണ്ടായിരുന്നവര്‍ പുറത്തേയ്ക്ക് ഓടി രക്ഷപെട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് കായംകുളത്തുനിന്നും ആദ്യം ഫയര്‍ ഫോഴ്‌സ് വാഹനം എത്തിയെങ്കിലും തീ അണയ്ക്കുവാനുള്ള ശ്രമം വിഫലമായി.
തുടര്‍ന്ന് അടൂര്‍ മാവേലിക്കര എന്നിവടങ്ങളില്‍ നിന്ന് നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് പൂര്‍ണ്ണമായും തീ അണച്ചത.് കെട്ടിടത്തിനും സാരമായ തകരാര്‍ സംഭവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."