HOME
DETAILS
MAL
ഭര്‍ത്താവ് വധഭീഷണി മുഴക്കിയെന്ന് മുത്വലാഖ് കേസിലെ പരാതിക്കാരി
backup
August 23 2019 | 15:08 PM
മുക്കം: സംസ്ഥാനത്തെ ആദ്യ മുത്വലാഖ് കേസിലെ പരാതിക്കാരി ഭര്‍ത്താവ് ഉസാമിനെതിരെ വീണ്ടും പരാതിയുമായി രംഗത്ത്. തനിക്കെതിരേ വധഭീഷണി മുഴക്കിയെന്ന് ആരോപിച്ചാണ് യുവതി മുക്കം പൊലിസില്‍ പരാതി നല്‍കിയത്. ഇന്നലെ രാവിലെ11 മണിയോടെ കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍ ഓടെത്തരുവില് വച്ചാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. പരാതിയുമായി ബന്ധപ്പെട്ട് മുക്കം പൊലിസ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."