കനത്ത മഴ: കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞു വീണ് ട്രെയിന്‍ ഗതാഗതം മുടങ്ങി
മംഗളൂരു: കനത്ത മഴയില്‍ കൊങ്കണ്‍ റയില്‍വേ പാതയില്‍ മണ്ണിടിഞ്ഞു വീണ് ഗതാഗതം താറുമാറായി. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. മംഗളൂരു കുലശേഖരത്താണ് പാതയില്‍ കുന്നിന്‍മുകളില്‍ നിന്നുള്ള മണ്ണിടിഞ്ഞ് വീണത്.
തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ട്രെയിനുകളുടെ യാത്ര തടസ്സപ്പെട്ടു.
രാത്രികാലത്ത് കൊങ്കണ്‍ പാതയില്‍കൂടി കടന്നു വരുന്ന ട്രെയിനുകള്‍ ഭാഗ്യം കൊണ്ടുമാത്രമാണ് അപകടത്തില്‍പെടാതിരുന്നത്.
മംഗളൂര്‍ സെന്‍ട്രലില്‍ നിന്നും ഗോവ മഡ്ഗാവിലേക്ക് പുറപ്പെട്ട 56640 നമ്പര്‍ പാസഞ്ചര്‍, 2 2 6 3 6 നമ്പര്‍ ഇന്റര്‍ സിറ്റി എക്‌സ്പ്രസ് എന്നിവ മംഗളൂരു ജങ്ഷന്‍ സ്റ്റേഷനിലെത്തിയ പ്രസ്തുത ട്രെയിനുകള്‍ യാത്ര റദ്ദാക്കി മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് തിരിച്ചുപോയി.
അതേ സമയം ലോകമാന്യതിലക് തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് മംഗളൂരുവിനടുത്ത ജോക്കട്ടയില്‍ പിടിച്ചിട്ടു. തുടര്‍ന്ന് പ്രസ്തുത ട്രെയിന്‍ ജോക്കട്ടയില്‍ നിന്നും ഇന്നലെ തിരികെ ലോകമാന്യ തിലകിലേക്ക് യാത്രയായി.
സൂറത്ത് കല്ലില്‍ പിടിച്ചിട്ട ലോകമാന്യതിലക് മംഗളൂരു മത്സ്യഗന്ധ എക്‌സ്പ്രസ് ഇന്നലെ സൂറത്ത് കല്ലില്‍ നിന്നും മുംബൈയിലേക്ക് പോയി. സൂറത്ത് കല്ലില്‍ തന്നെ പിടിച്ചിട്ടിരുന്ന മുംബൈ സി.എസ്.ടി എക്‌സ്പ്രസും അവിടെ നിന്നും മുംബൈയിലേക്ക് യാത്രയായി.
മത്സ്യഗന്ധയിലെ യാത്രക്കാരെ പിന്നീട് റയില്‍വേ അധികൃതര്‍ ബസ് മാര്‍ഗം മംഗളൂരുവില്‍ എത്തിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇന്നലെ മുംബൈ കൊച്ചുവേളി ഗരീബ് രഥ്, എറണാകുളം ഓഖ,നിസാമുദ്ദിന്‍ തിരുവനന്തപുരം എക്‌സ്പ്രസ്, ജാമ്‌നഗര്‍ തിരുനെല്‍വേലി എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ റദ്ദാക്കി.
തിരുവനന്തപുരം,നിസാമുദ്ധീന്‍ രാജധാനി എക്‌സ്പ്രസ്, കൊച്ചുവേളി ഇന്‍ഡോര്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ഷൊര്‍ണൂര്‍ വഴി തിരിച്ചു വിട്ടു. അതേസമയം ലോകമാന്യ തിലകിലേക്കുള്ള നേത്രാവതി എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ ഇന്നലെ യാത്ര അവസാനിപ്പിച്ചു.
ഇന്നത്തെ തിരുവനന്തപുരം നിസാമുദ്ദിന്‍ എക്‌സപ്രസ്, ഓഖ എറണാകുളം എക്‌സ്പ്രസ് എന്നിവ റദ്ദ് ചെയ്തു.
അതിനിടെ ഗതാഗതം തടസ്സപ്പെട്ട പാത യുദ്ധകാലാടിസ്ഥാനത്തില്‍ ഗതാഗതയോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ റയില്‍വേ ഉദ്യോഗസ്ഥരും ജീവനക്കാരും നടത്തി വരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."