കക്കൂസ് മാലിന്യം തള്ളുന്നു; കഞ്ഞിക്കുഴിയില്‍ ജനജീവിതം പൊറുതി മുട്ടി
മുഹമ്മ: കക്കൂസ് മാലിന്യങ്ങള്‍ വീടുകളിലേയ്ക്ക് തള്ളുന്നതിനാല്‍ കഞ്ഞിക്കുഴിയില്‍ ജനജീവിതം പൊറുതി മുട്ടി. ഇന്നലെ പുലര്‍ച്ചെ ലൂഥര്‍പുത്തനമ്പലം റോഡില്‍ അഴീക്കോടന്‍ ജംഗ്ഷന് സമീപം വീടിന് മുന്നിലേയ്ക്ക് കക്കൂസ് മാലിന്യം ഒഴുക്കി.
മായിത്തറ,തിരുവിഴ,പാപ്പാളി,കുമാരപുരം,വനസ്വര്‍ഗം,കൂറ്റുവേലി,വിമാനത്താവളം,കഞ്ഞിക്കുഴി പാലം,എസ്.എന്‍ കോളേജ് എന്നിവടങ്ങളില്‍ പതിവായി കക്കൂസ് മാലിന്യം തള്ളുന്നുണ്ട്. മായിത്തറയിലെ കയര്‍ ഫാക്ടറിക്ക് മുന്നില്‍ കക്കൂസ് മാലിന്യം തളളിയ സംഘത്തെ നാട്ടുകാര്‍ ക േയ്യാടെ പിടികൂടി. മാലിന്യം തളളിയ ശേഷം ടാങ്കറിന്റെ ടാപ്പ് അടയ്ക്കാതിരുന്നതിനാല്‍ വാഹനം പോയ വഴിയില്‍ മാലിന്യം വീണു.ഇതാണ് വാഹനത്തെ പിന്തുടര്‍ന്ന് പിടികൂടാന്‍ സഹായിച്ചത്.
കഞ്ഞിക്കുഴി,മുഹമ്മ ഗ്രാമ പഞ്ചായത്തുകളിലായി കക്കൂസ് മാലിന്യം കൊണ്ടുപോകുന്ന പത്തോളം വാഹനങ്ങളുണ്ട്. കഞ്ഞിക്കുഴി തുരുത്തിപ്പള്ളിയിലുള്ള വാഹനം പോലീസ് പിടികൂടി കണ്ടുകെട്ടാന്‍ ജില്ലാകളക്ടര്‍ക്ക് കൈമാറിയതാണ്. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ടപ്പോഴാണ് കര്‍ശന നടപടി ഉണ്ടായത്. പുലര്‍ച്ചെ രണ്ടു മണിക്കും നാലിനും മധ്യേയാണ് കക്കൂസ് മാലിന്യം പൊതുസ്ഥലത്ത് തളളുന്നത്.
രാത്രി പോലീസ് പെട്രോളിങ്ങ് ശക്തമാക്കിയാല്‍ മാലിന്യവണ്ടികള്‍ പിടികൂടാന്‍ കഴിയുമെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രികാലങ്ങളില്‍ ലൂഥര്‍അയ്യപ്പഞ്ചേരി,വനസ്വര്‍ഗ്ഗംകൂറ്റുവേലി ,പുത്തനമ്പലംതിരുവിഴ എന്നീ റോഡുകള്‍ വഴിയാണ് കക്കൂസ് മാലിന്യം കയറ്റിയ വാഹനം എത്തുന്നത്.
സൗകര്യപ്രദമായ സ്ഥലത്ത് എത്തുമ്പോള്‍ മാലിന്യം റോഡിലേയ്ക്ക് തള്ളുകയാണ് പതിവ്. ഇത് ഒഴുകി വീടുകളിലേയ്ക്ക് എത്തുന്നു. ജപ്പാന്‍ കുടിവെള്ള പൈപ്പുകളുടെ ടാപ്പുകള്‍ക്ക് മുകളില്‍ വരെ മാലിന്യം തള്ളുന്നുണ്ട്. നിരവധി കേസുകളില്‍ പ്രതികളായവരാണ് കക്കൂസ് മാലിന്യ വണ്ടികളില്‍ എത്തുന്നത്.ഇവരുടെ പക്കല്‍ ആയുധങ്ങള്‍ വരെ ഉണ്ടാകുമെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
മാലിന്യം തള്ളുന്ന സംഘത്തെ പിടികൂടാന്‍ പ്രധാന സ്ഥലങ്ങളില്‍ ക്യാമറ സ്ഥാപിക്കുമെന്ന് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ജി.രാജു അറിയിച്ചു.
മാലിന്യ ലോറികള്‍ പഞ്ചായത്ത് റോഡിലൂടെ സഞ്ചരിക്കുന്നത് നിരോധിക്കും. രാത്രി സ്‌ക്വാഡുകള്‍ ഉണ്ടാക്കി മാലിന്യം തള്ളുന്നവരെ പിടികൂടുമെന്നും എം.ജി.രാജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."