HOME
DETAILS
MAL
പ്രതിനിധി സംഗമം നടത്തി
backup
August 02 2016 | 18:08 PM
സുല്‍ത്താന്‍ ബത്തേരി: തീവ്രവാദത്തിന്റേയും ഭീകരവാദത്തിന്റേയും പേരില്‍ ക്യാംപസുകളില്‍ അസഹിഷ്ണുത പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന് ആന്റി ടെററിസം അവെയ്കനിങ് കാപയിന്റെ ഭാഗമായി നടന്ന എന്റ്രസ്റ്റ് എം.എസ്.എം പ്രതിനിധി സംഗമം ആവശ്യപ്പെട്ടു. ഇസ്ലാമിക് പ്രമാണങ്ങള്‍ക്ക് വിരുദ്ധമായ തീവ്രവാദ ഭീകരവാദ ആശയങ്ങള്‍ക്കെതിരേ ശക്തമായ ബോധവല്‍ക്കരണം നടത്താന്‍ വിദ്യാര്‍ഥി സംഘടനകള്‍ തയ്യാറാകണം. കാപയിന്റെ ഭാഗമായി ജില്ലയിലെ ക്യാംപസുകളില്‍ തീവ്രവാദത്തിനെതിരായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സംഗമം രൂപം നല്കി. എം.എസ്.എം സംസ്ഥാന പ്രസിഡന്റ് ഷമീല്‍ അരീക്കോട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രതിനിധികളായ ത്വാഹാ റഷാദ്, സയ്യിദ് മുഫീദ്, ഡാനിഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."