വിഷരഹിത നെല്‍കൃഷിയുമായി ഹരിതക്കൂട്ടായ്മ
പൂച്ചാക്കല്‍: കൃഷിക്കായി ഊരാ വീട് പാടശേഖരത്തില്‍ വീണ്ടും ഹരിത കൂട്ടായ്മ രംഗത്ത്. പളളിപ്പുറം ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡിലെ ഊരാ വീട് പാടശേഖരമാണ് ഹരിത വിപ്ലവത്തിനൊരുങ്ങുന്നത്.ഇതിന് വാര്‍ഡിലെ ഹരിത ഗ്രൂപ്പ് നേതൃത്വം നല്കുന്നു.
കഴിഞ്ഞ വര്‍ഷം കാര്‍ഷിക മേഖലയില്‍ കൈവരിക്കാനായ മികച്ച നേട്ടമാണ് ഇക്കുറിയും ഇവര്‍ക്ക് പ്രചോദനം. പച്ചക്കറി കൃഷിയില്‍ കഴിഞ്ഞ വര്‍ഷം ശ്രദ്ധേയമായ മുന്നേറ്റമാണ് ഇവര്‍ നടത്തിയത്. വെണ്ട, പയര്‍, വെള്ളരി, പച്ചമുളക്, ചുരക്ക തുടങ്ങിയവയായിരുന്നു പ്രധാന വിളകള്‍.കൃഷിഭവനു പുറമേ ഗുണമേന്മയുള്ള പച്ചക്കറിവിത്തുകള്‍ മണ്ണൂത്തി യില്‍ നിന്നുംതമിഴ്നാട്ടില് നിന്നും ഇവര്‍ സംഭരിച്ചിരുന്നു.നെല്കൃഷിയിലാകട്ടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ കാഴ്ചവച്ചത്.ഉല്‍പ്പാദിപ്പിച്ച നെല്ല് കുത്തി അരിയാക്കി കുറഞ്ഞ വിലയ്ക്ക് വിപണനം ചെയ്യുകയായിരുന്നു ഇവര്‍.കള നിറഞ്ഞ4 ഏക്കര്‍ നിലം കഴിഞ്ഞ വര്‍ഷം കഠിനാദ്ധ്വാനത്തിലൂടെയാണ് ഏഴ് കുടുംബങ്ങള്‍ അടങ്ങുന്ന ഹരിത ഗ്രൂപ്പ് കൃഷിയോഗ്യമാക്കിയത്.ഈ ഗ്രൂപ്പിന് ആവശ്യമായ സഹായങ്ങളും നിര്ദ്ദേശങ്ങളുംകൃഷിഭവനില് നിന്നും ആത്മയില്‍ നിന്നും ലഭിക്കുന്നുണ്ട്. ഇക്കുറി ശ്രേയ ഇനത്തില്പ്പെട്ടനെല്വിത്താണ് വിതയ്ക്കുന്നത്.ഇതിന് വാടകയ്ക്ക് എടുത്ത യന്ത്രമുപയോഗിച്ചുള്ള നില മൊരുക്കല്‍ ഗ്രൂപ്പ് അംഗവും പഞ്ചായത്ത് മെമ്പറുമായ സിനിമോള്‍ സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."