പ്രധാനമന്ത്രിയുടെ ഷിര്‍ദി സന്ദര്‍ശനം: തൃപ്തി ദേശായി കസ്റ്റഡിയില്‍
പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഷിര്‍ദി ക്ഷേത്ര സന്ദര്‍ശനത്തിന്റെ മുന്നോടിയായി വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായിയെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താനായി പ്രധാനമന്ത്രി നേരന്ദ്ര മോദിയെ കാണണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ അഹമദ് നഗര്‍ പൊലിസിനെ സമീപിച്ചിരുന്നു.
കൂടിക്കാഴ്ച അനുവദിക്കാതിരുന്നാല്‍ പ്രധാനമന്ത്രിയെ തടയുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പൂനെയില്‍ നിന്ന് ഷിര്‍ദി സ്ഥിതി ചെയ്യുന്ന അഹമദ് നഗര്‍ ജില്ലയിലേക്ക് പുറപ്പെടും മുന്‍പ് തൃപ്തിയെ മുന്‍കരുതല്‍ കസ്റ്റഡിയിലെടുത്തെന്ന് ശങ്കര്‍ നഗര്‍ പൊലിസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
ശബരിമലയില്‍ സ്ത്രീ പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ടുള്ള നിയമ പോരാട്ടത്തിന് തൃപ്തി ദേശായി പ്രസിഡന്റായ ഭൂമാത റന്റഗിനി ബ്രിഗേഡ് എന്ന സംഘടനയാണ് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."