ഹിന്ദുക്കളായ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ തന്നെ പ്രചാരണത്തിന് വിളിക്കുന്നില്ലെന്ന് ഗുലാം നബി ആസാദ്
ലഖ്നൗ: ഹിന്ദുക്കളായ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിക്കുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ നടന്ന പൂര്‍വ വിദ്യാര്‍ഥി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നപ്പോള്‍ രാജ്യത്തുടനീളം അന്തമാന്‍ നിക്കോബാര്‍ മുതല്‍ ലക്ഷദ്വീപ് വരെ കാംപയിന് നടത്തിയിട്ടുണ്ട്.
അന്ന് തന്നെ ക്ഷണിച്ചവരില്‍ 95 ശതമാനം പേരും ഹിന്ദു സഹോദരന്മാരും നേതാക്കളുമായിരുന്നു. അഞ്ച് ശതമാനം മാത്രമായിരുന്നു മുസ്ലിംകള്. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇത് 20 ശതമാനമായി കുറഞ്ഞു. ഞാന്‍ വന്നാല്‍ ഹിന്ദുവോട്ടുകള്‍ കുറയുമെന്ന ഭയമാണ് അവര്‍ക്കെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
പ്രചാരണത്തിന് വിളിക്കാത്തതിനെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
താന്‍ പ്രചാരണത്തിനിറങ്ങിയാല്‍ വോട്ടുകള്‍ കുറയുമോയെന്ന പോടിയാണ് കോണ്‍ഗ്രസിനുള്ളതെന്ന് ദ്വിഗ് വിജയ് സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."