പരിസ്ഥിതി നശീകരണത്തിന്റെ വിപത്ത് വിളിച്ചോതിയ ഫോട്ടോപ്രദര്‍ശനം സമാപിച്ചു
കൊച്ചി: മനുഷ്യന് ജീവവായു നല്‍കുന്ന പ്രകൃതിയോട് മനുഷ്യന്‍ ചെയ്യുന്ന ക്രൂരതകള്‍ തന്റെ കാമറ കണ്ണുകളിലുടെ ഒപ്പിയെടുത്ത മാധ്യമം ഫേട്ടോ എഡിറ്റര്‍ റസാഖ് താഴത്തങ്ങാടിയുടെ ചിത്രപ്രദര്‍ശനം സമാപിച്ചു. ജലദൗര്‍ലഭ്യത്തിന്റെയും മാലിന്യം തള്ളുന്നതിന്റെയും കായല്‍ കൈയേറ്റത്തിെന്റയും പ്രകൃതി ചൂഷണത്തിെന്റയും നേര്‍ക്കാഴ്ചകളും ഓര്‍മെപ്പടുത്തലുകളുമാണ് മൂന്നു ദിവസത്തെ പ്രദര്‍ശനം എറണാകുളം പ്രസ്‌ക്ലബ് ഹാളില്‍ നടന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ നേര്‍ക്കാഴ്ചകളാണ് കാമറ ഒപ്പിയെടുത്തത്. ഇത് നാലാമത്തെ പ്രദര്‍ശനമാണ് നടക്കുന്നത്.
പുഴ, കര, കായല്‍, തണ്ണീര്‍തടങ്ങള്‍ എന്നിവ മണ്ണിട്ട് നികത്തി കെട്ടിടങ്ങള്‍ പൊക്കമ്പോള്‍ മണ്‍മറയുന്നത് പ്രകൃതിയുടെ വരദാനങ്ങളാണെന്നും കൂടുകൂട്ടാന്‍ ചില്ല തേടുന്ന പക്ഷികളും രാസമാലിന്യങ്ങളും പ്ലാസ്റ്റിക്കും ആവാസവ്യവസ്ഥക്ക് വെല്ലുവിളിയാകുന്ന മത്സ്യങ്ങളും മനുഷ്യന്റെ പ്രകൃതി ചൂഷണത്തിന്റെ ഇരകളാണെന്നും ചിത്രങ്ങള്‍ പറയുന്നു. കൊച്ചി കോട്ടപ്പുറം ദേശീയ ജലപാത ശുചീകരണസമയത്ത് ചെളിയില്‍ പൂണ്ട പ്ലാസ്റ്റിക്കുകള്‍ കോരിയിടുന്ന എക്‌സ്‌കവേറ്റര്‍ മനസ്സിനെ ലജ്ജിപ്പിക്കുന്ന കാഴ്ചയാണ്.
വനനശീകരണം, കായല്‍ കയേറ്റം, തണ്ണീര്‍ത്തടങ്ങള്‍ നികത്തല്‍, പൊതുഇടങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളല്‍ തുടങ്ങിയ പ്രകൃതി നശീകരണത്തിലേക്കളുള്ള മനുഷ്യെന്റെ കടന്നുകയറ്റം കാമറക്കണ്ണുകള്‍ മനോഹാരിതയോടെ ഒപ്പിയെടുത്ത ചിലതുമാത്രാമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരന്തര യാത്രകളിലൂടെ മൂന്നുവര്‍ഷത്തിനിടെ പകര്‍ത്തിയ മുപ്പത്തഞ്ചോളം ജീവന്‍ തുടിക്കുന്ന ചിത്രങ്ങളാണ് റസാഖ് താഴത്തങ്ങാടി പ്രദര്‍ശനത്തിനെത്തിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."