മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുൽ റസാഖ് അന്തരിച്ചു
കാസര്‍കോട്: മഞ്ചേശ്വരം എം.എല്‍.എയും മുസ്‌ലിം ലീഗ് നേതാവുമായ പി.ബി.അബ്ദുൽ റസാഖ് (63) അന്തരിച്ചു. കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു അന്ത്യം.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ സി.എച്ച് കുഞ്ഞമ്പുവിനെ 5828 വോട്ടിന് പരാജയപ്പെടുത്തിയാണ് അബ്ദുല്‍ റസാഖ് ആദ്യം നിയമസഭയിലെത്തിയത്. പിന്നീട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ കേവലം 89 വോട്ടുകള്‍ക്ക് ബി.ജെ.പിയിലെ കെ.സുരേന്ദ്രനെ പരാജയപ്പെടുത്തി രണ്ടാമതും നിയമസഭാംഗമായി.
ഖബറടക്കം വൈകിട്ട് അഞ്ചിന് നടക്കും. കാസര്‍ക്കോട് ആലംബാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. 12 മണി മുതല്‍ 1.30 വരെ ഉപ്പളയില്‍ മുസ്‌ലിം ലീഗ് ഓഫിസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.
Read More... കാസര്‍കോട്ടുകാരുടെ പ്രിയ റദ്ദുച്ച, 89 വോട്ടിന് സുരേന്ദ്രനെ കുരുക്കിയ കരുത്തന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."