HOME
DETAILS

രാഹുലിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ സംഘം കശ്മിരിലേക്ക്

  
backup
August 23 2019 | 18:08 PM

%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b5%87%e0%b4%a4%e0%b5%83%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2

ന്യൂഡല്‍ഹി: കശ്മിര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ട് മനസിലാക്കണമെന്ന ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ ക്ഷണം സ്വീകരിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭരണഘടനയില്‍ ജമ്മുകശ്മിരിന് നല്‍കുന്ന പ്രത്യേക അധികാരം എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് അവിടത്തെ സ്ഥിതിഗതികള്‍ മോശമാണെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് വസ്തുത നേരിട്ട് മനസിലാക്കാന്‍ രാഹുല്‍ ഗാന്ധിയെ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് ക്ഷണിച്ചത്. ഇന്നലെ ക്ഷണം സ്വീകരിച്ച അദ്ദേഹം ഇന്ന് കശ്മിര്‍ സന്ദര്‍ശിക്കും.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, സി.പി.ഐ ജന. സെക്രട്ടറി ഡി. രാജ, സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരി, ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ തുടങ്ങിയ പ്രതിപക്ഷ നേതാക്കളും രാഹുലിനൊപ്പം കശ്മിര്‍ സന്ദര്‍ശിക്കും.
കശ്മിരില്‍ രാഷ്ട്രീയ നേതാക്കളുമായും പ്രദേശ വാസികളുമായും പ്രതിപക്ഷ നേതാക്കള്‍ ചര്‍ച്ച നടത്തും. കശ്മിര്‍ സന്ദര്‍ശിക്കാന്‍ രാഹുലിന് പ്രത്യേക വിമാനം അയച്ചുതരാമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് പറഞ്ഞിരുന്നു.
കശ്മിരില്‍ ഒരു തരത്തിലുള്ള അക്രമവും ഇല്ലെന്ന് അവകാശപ്പെട്ട കേന്ദ്രത്തിന്റെയും ഗവര്‍ണറുടെയും നിലപാടിനെ വിമര്‍ശിച്ചതോടെയാണ് സ്ഥിതിഗതികള്‍ നേരിട്ട് മനസിലാക്കാന്‍ കശ്മിരിലേക്ക് വരണമെന്നും ആവശ്യമെങ്കില്‍ വിമാനം അയച്ചുതരാമെന്നും സത്യപാല്‍ മാലിക് അറിയിച്ചത്.
കശ്മിരിലെ അവസ്ഥയില്‍ സര്‍ക്കാര്‍ അവകാശപ്പെടുന്ന രീതിയില്‍ സുതാര്യതയില്ലെന്ന് അവിടെ നിന്നുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അവിടത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി പറയുന്ന തരത്തില്‍ സുതാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
370ാം വകുപ്പ് എടുത്തു കളയുകയും ജമ്മു കശ്മിര്‍ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കുകയും ചെയ്ത ശേഷം ആദ്യമായാണ് പ്രതിപക്ഷ പ്രതിനിധി സംഘം കശ്മിരിലേക്ക് പോകുന്നത്. നേരത്തെ ഗുലാംനബി ആസാദ്, സീതാറാം യെച്ചൂരി, ഡി.രാജ എന്നിവര്‍ കശ്മിരിലേക്ക് പോയെങ്കിലും ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ ഇവരെ അവിടെ നിന്ന് തിരിച്ചയക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-05-11-2024

PSC/UPSC
  •  a month ago
No Image

ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ മുറിയില്‍ അതിക്രമിച്ചുകയറി, ഡോക്ടറോട് തട്ടികയറി; പിവി അന്‍വറിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ

Kerala
  •  a month ago
No Image

ട്രെയിനിൽ ബോംബ് ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലിസ്

Kerala
  •  a month ago
No Image

വടകരയില്‍ തെരുവ് നായ ആക്രമണം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്

Kerala
  •  a month ago
No Image

ബോംബ് ഭീഷണി; പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ പരിശോധന

Kerala
  •  a month ago
No Image

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

Kuwait
  •  a month ago
No Image

അനാവശ്യ വ്യക്തിഹത്യ; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago