HOME
DETAILS

പശ്ചാത്താപം ഇഷ്ടപ്പെടുന്ന നാഥന്‍

  
backup
June 07 2017 | 20:06 PM

%e0%b4%aa%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%aa%e0%b4%82-%e0%b4%87%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a8

പ്രപഞ്ചത്തിലെ ഏറ്റവും ഉല്‍കൃഷ്ട ജീവിയാണ് മനുഷ്യന്‍. എങ്കിലും സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ശരീരമാണവന്റേത്. സാഹചര്യങ്ങള്‍ക്കനുസൃതമായി നമ്മില്‍ സംഭവിക്കുന്ന ചെറുതും വലുതും അറിഞ്ഞും അറിയാതെയും രഹസ്യമായും പരസ്യമായും ഉള്ള സര്‍വ്വ പാപക്കറകളും കഴുകി കളയാനും നാഥന്റെ തൃപ്തിയും പ്രീതിയും കരഗതമാക്കാനും ഉള്ള സുവര്‍ണ്ണാവസരമാണ് പുണ്യ റമദാന്‍.


അല്ലാഹു പറയുന്നു: തീര്‍ച്ചയായും അല്ലാഹു തൗബ ചെയ്യുന്നവരെയും ശുദ്ധിയുള്ളവരെയും ഇഷ്ടപ്പെടുന്നു.( വി .ഖു . 2 :222)
ബനൂ ഇസ്‌റാഈലിലെ ഒരു ചെറുപ്പക്കാരന് തന്റെ അയല്‍വാസിയായ ഒരു യുവതിയോട് ഇഷ്ടം തോന്നി. തന്റെ ഇഷ്ടം അവളെ അറിയിക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന ഒരു നാള്‍ ആ പെണ്ണിനെ അവളുടെ വീട്ടുകാര്‍ കുറച്ചകലെയുള്ള പട്ടണത്തിലേക്ക് ഒരാവശ്യത്തിന് പറഞ്ഞയക്കുന്നത് അവനറിഞ്ഞു. തനിച്ചു പോകുന്ന തന്റെ പ്രേയസിയുടെ പിന്നാലെ അവളറിയാതെ അവന്‍ പിന്തുടര്‍ന്നു.


വിജനമായ ഒരു സ്ഥലത്ത് എത്തിപ്പെട്ട അവളുടെ മുന്നിലേക്ക് അവസരം ഉപയോഗിച്ച് ചെന്ന അവന്‍ തന്റെ പ്രണയം അവളെ അറിയിക്കുകയും ആരുമാരും കാണാത്ത ആ സ്ഥലത്ത് വെച്ച് വ്യഭിചാരത്തിലേക്ക് അവളെ പ്രലോഭിപ്പിക്കുകയും ചെയ്തു. സൃഷ്ടികള്‍ക്ക് ആരുടേയും കണ്ണുവെട്ടിച്ചും എന്തും ചെയ്യാം. എങ്കിലും ഉടമയായ നാഥന്‍ സദാ തന്നെ കണ്ടു കൊണ്ടിരിക്കുന്നുണ്ട് എന്ന തികഞ്ഞ ബോധ്യമുള്ള ഭക്തയായ ആ പെണ്ണ് അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു: 'അനാവശ്യത്തിലേക്ക്് എന്നെ നീ ക്ഷണിക്കരുത്, നീ എന്നെ സ്‌നേഹിക്കുന്നതിലും എത്രയോ അധികമായി ഞാന്‍ നിന്നെ ഇഷ്ടപ്പെടുന്നുണ്ട്. എങ്കിലും ഞാന്‍ രക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെടുന്നു'.


മനസ്സിനെ കൊളുത്തി വലിച്ചുകൊണ്ട് അവളുടെ നാവില്‍ നിന്നും വന്ന വാക്കുകള്‍ അവന്റെ വായടപ്പിച്ചു. ആ ഒരൊറ്റ നിമിഷം മതിയായിരുന്നു മനസ്സില്‍ ഈമാന്‍ അല്‍പ്പമെങ്കിലും ഉള്ള അവന് ചിന്ത വരാന്‍.അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞത് എത്ര സത്യം! ഒരു മനുഷ്യന്‍ വ്യഭിചരിക്കുമ്പോള്‍ ആ സമയത്ത് ഈമാന്‍ അവനില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്നു. അവനില്‍ ഈമാന്‍വേരുന്നിയിരുന്നു. അതിനാല്‍ തന്നെ ചെറുപ്പക്കാരന്റെ മനസ്സ് തരളിതമായി. അവന്‍ തന്റെ പ്രണയഭാജനത്തെയും കാമാസക്തിയേയും മറന്നു. അവളെ അവളുടെ വഴിക്ക് വിട്ട അവന്‍ സ്വയം 'നീ അല്ലാഹുവിനെ ഭയക്കുന്നു. ആ ഭയം എന്നില്‍ ഇല്ലാതെ പോയല്ലോ....!' എന്നിങ്ങനെ പറഞ്ഞു കൊണ്ടേയിരുന്നു.


അവന്റെ നിര്‍മലമായ ഹൃദയം റബ്ബിലേക്ക് ഖേദിച്ചുമടങ്ങിയിരുന്നു. അള്ളാഹുവിന്റെ മുന്നില്‍ നില്‍ക്കുന്ന സമയത്ത് എന്ത് മറുപടി പറയും എന്ന ചിന്ത അവനെ മഥിച്ചു കാണണം. തകര്‍ന്ന മനസ്സുമായി, പശ്ചാത്താപ ചിന്തയുമായി ആ ചെറുപ്പക്കാരന്‍ തിരിച്ചു നടന്നു തുടങ്ങി.


ചിന്തകള്‍ മഥിക്കുന്ന മനസ്സുമായുള്ള വഴിയാത്രക്കിടയില്‍ ദാഹം കലശലായ ചെറുപ്പക്കാരന്‍ വെള്ളവും തേടി നടക്കുന്നതിനിടെ അവരിലെ പ്രവാചകര്‍ അവനെ കാണാനിടയായി. വിളറിയ മുഖവുമായി നടന്നു വരുന്ന യുവാവിനോട് ആ പ്രവാചകര്‍ അന്വേഷിച്ചു: 'എന്താണ് നിന്റെ പ്രയാസം ...? '


'വല്ലാത്ത ദാഹം ' അവന്‍ മറുപടി പറഞ്ഞു. വരള്‍ച്ചയുടെ സമയമായിരുന്നിരിക്കണം.പ്രവാചകര്‍ അവനോട് പറഞ്ഞു: ' വരൂ ... നമുക്ക് മഴക്കായി അല്ലാഹുവിനോട് പ്രാര്‍ഥിക്കാം.''എന്റെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കാന്‍ സഹായകമായ ഒരു സല്‍കര്‍മ്മം പോലും ഞാന്‍ ചെയ്തിട്ടില്ല.' നിസ്സഹായനായി ആ ചെറുപ്പക്കാരന്‍ പറഞ്ഞു.'എങ്കില്‍ ഞാന്‍ പ്രാര്‍ഥിക്കാം;നീ ആമീന്‍ പറഞ്ഞോളൂ.' നബി സമാധാനിപ്പിച്ചു.


ബനൂ ഇസ്‌റാഈലിലെ ആ പ്രവാചകര്‍ ഇലാഹീ സവിധത്തിലേക്ക് കൈകളുയര്‍ത്തി തേടുകയും ചെറുപ്പക്കാരന്‍ ആമീന്‍ പറയുകയും ചെയ്യേണ്ട താമസം, അന്തരീക്ഷത്തില്‍ മേഘം പ്രത്യക്ഷപ്പെട്ടു.ചുറ്റുഭാഗത്തും മഴ വര്‍ഷിച്ചു. അല്‍ഭുതകരമെന്നു പറയട്ടെ, നബി ശ്രദ്ധിച്ചു നോക്കിയപ്പോള്‍ ഈ ചെറുപ്പക്കാരന്‍ നടക്കുന്നതിന് നേരെ മുകളില്‍ അവനൊപ്പം മേഘം സഞ്ചരിക്കുന്നു .പ്രവാചകരുടെ മുകളില്‍ സഞ്ചരിക്കുന്നതിന് പകരം ഈ യുവാവിന്റെ മുകളിലൂടെ മേഘം സഞ്ചരിക്കുന്നത് കണ്ട നബി അല്‍ഭുതത്തോടെ അവനോട് ചോദിച്ചു: 'നീ എന്നോട് പറഞ്ഞത് നീ ജീവിതത്തില്‍ ഒരു സല്‍കര്‍മ്മവും ചെയ്തിട്ടില്ല എന്നാണ്. എന്നിട്ട് മഴക്കായി പ്രാര്‍ഥിച്ച എനിക്ക് മുകളില്‍ വരുന്നതിന് പകരം മേഘം തൊട്ടടുത്ത പട്ടണത്തില്‍ മഴ വര്‍ഷിക്കുകയും ശേഷം ആമീന്‍ പറഞ്ഞ നിനക്കൊപ്പം, നിന്റെ തലക്ക് മുകളിലായി സഞ്ചരിക്കുകയും ചെയ്യുന്നു.!അല്ലയോ യുവാവേ, നിങ്ങളുടെ കഥ എന്നോട് പറയൂ.'
ചെറുപ്പക്കാരന്‍ തന്റെ അയല്‍വാസിയായ യുവതിയുമായി നടന്ന സംഭവങ്ങള്‍ ആ നബിയോട് വിശദീകരിച്ച് പറഞ്ഞു. എല്ലാം കേട്ട പ്രവാചകര്‍ പറഞ്ഞു: 'അല്ലാഹുവിലേക്ക് മനസ്സറിഞ്ഞ് പശ്ചാത്തപിച്ച് മടങ്ങിയ ഒരാള്‍ക്ക് അല്ലാഹു കൊടുക്കുന്ന ഉന്നതമായ സ്ഥാനം മറ്റൊരാള്‍ക്കും എത്തിപ്പിടിക്കാന്‍ സാധ്യമല്ല.!
ആദരവായ നബി (സ) തങ്ങളുടെ ഒരു ഹദീസിന്റെ ആശയം ഇങ്ങനെ: 'അറ്റമില്ലാത്ത മരുഭൂമിയില്‍ തന്റെ ദാഹജലവും ഭക്ഷണവും എല്ലാമുള്ള വാഹനമായ ഒട്ടകത്തെ നഷ്ടപ്പെട്ട് എന്തു ചെയ്യണമെന്നറിയാതെ ദാഹിച്ച് തൊണ്ട പൊട്ടി, ജീവനു വേണ്ടി പരക്കം പായുന്ന സമയത്ത് പെട്ടെന്ന് കാണാതെ പോയ ഒട്ടകത്തെ തിരിച്ച് ലഭിക്കുമ്പോള്‍ നിങ്ങളില്‍ ഒരാള്‍ക്ക് ഉണ്ടാകുന്ന സന്തോഷം എത്രയാണോ അതിലുമേറെയാണ് തെറ്റുകാരനായ ഒരു മനുഷ്യന്‍ തന്നിലേക്ക് തൗബ ചെയ്ത് മടങ്ങുമ്പോള്‍ അല്ലാഹുവിന്റെ സന്തോഷം.' നാം സമയം കളയാതെ ഖേദിച്ചുമടങ്ങുക. ഖുര്‍ആന്‍ പാരായണത്തിലും തിരുനബി(സ)യുടെ മേലുള്ള സ്വലാത്തുകള്‍ വര്‍ധിപ്പിക്കുന്നതിലും പാപമോചനം തേടി സ്വര്‍ഗ്ഗം ആവശ്യപ്പെടുന്നതിലും മറ്റു നന്‍മകളില്‍ മുഴുകുന്നതിലും ഓരോ വിശ്വാസിയും എല്ലാ നിലക്കും തയ്യാറാകുമ്പോള്‍, നാം സോഷ്യല്‍ മീഡിയ പോലുള്ളവയില്‍ നിന്ന് കുറച്ചകലം പാലിച്ച് നന്മകളുടെ ആധിക്യത്തിലൂടെ അള്ളാഹുവിനെ കാണാനും നാളെ സ്വര്‍ഗ്ഗത്തിന്റെ അവകാശികളില്‍ ഉള്‍പ്പെടാനും അധ്വാനിക്കേണ്ടതുണ്ട്. നാഥന്‍ അനുഗ്രഹിക്കട്ടെ .....ആമീന്‍


( ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ആണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago