കൊങ്കണ്‍പാതയില്‍ മണ്ണിടിഞ്ഞു: ട്രെയിന്‍ ഗതാഗതം താറുമാറായി
മംഗളൂരു: കനത്ത മഴയില്‍ കൊങ്കണ്‍ റയില്‍വേ പാതയില്‍ മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. മംഗളൂരു കുലശേഖരത്താണ് പാതയില്‍ കുന്നിടിഞ്ഞു വീണത്.
ഇതേ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ട്രെയിനുകളുടെ യാത്ര തടസപ്പെട്ടു.
മംഗളൂര് സെന്‍ട്രലില്‍നിന്നു ഗോവ മഡ്ഗാവിലേക്ക് പുറപ്പെട്ട 56640 നമ്പര്‍ പാസഞ്ചര്‍, 22636 നമ്പര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് എന്നിവ മംഗളൂരു ജങ്ഷന് സ്റ്റേഷനില്‍ യാത്ര അവസാനിപ്പിച്ചു.
ലോകമാന്യതിലക് -തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് മംഗളൂരുവിനടുത്ത ജോക്കട്ടയില്‍ പിടിച്ചിട്ടു.
ഇതേ തുടര്‍ന്ന് ട്രെയിന്‍ ജോക്കട്ടയില്നിന്ന് ഇന്നലെ തിരികെ ലോകമാന്യ തിലകിലേക്ക് തിരിച്ചുപോയി.
സൂറത് കല്ലില്‍ പിടിച്ചിട്ട ലോകമാന്യതിലക് -മംഗളൂരു മത്സ്യഗന്ധ എക്സ്പ്രസ് ഇന്നലെ സൂറത് കല്ലില്‍നിന്നു മുംബൈയിലേക്ക് പോയി. സൂറത് കല്ലില്‍ തന്നെ പിടിച്ചിട്ടിരുന്ന മുംബൈ സി.എസ്.ടി എക്സ്പ്രസും അവിടെനിന്നു മുംബൈയിലേക്ക് യാത്രയായി.
മത്സ്യഗന്ധയിലെ യാത്രക്കാരെ പിന്നീട് റയില്‍വേ അധികൃതര്‍ ബസ് മാര്‍ഗം മംഗളൂരുവില്‍ എത്തിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന്
ഇന്നലെ മുംബൈ -കൊച്ചുവേളി ഗരീബ് രഥ്, എറണാകുളം - ഓഖ,നിസാമുദ്ദിന് - തിരുവനന്തപുരം എക്സ്പ്രസ്, ജാമ്നഗര്‍ - തിരുനെല്‍വേലി എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ റദ്ദാക്കി.
തിരുവനന്തപുരം-നിസാമുദ്ധീന്‍ രാജധാനി എക്സ്പ്രസ്,കൊച്ചുവേളി -ഇന്‍ഡോര്‍ എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ ഷൊര്‍ണൂര്‍ വഴി തിരിച്ചു വിട്ടു.
ലോകമാന്യ തിലകിലേക്കുള്ള നേത്രാവതി എക്സ്പ്രസ് ഷൊര്‍ണൂരില്‍ ഇന്നലെ യാത്ര അവസാനിപ്പിച്ചു.
ഇന്നത്തെ തിരുവനന്തപുരം-നിസാമുദ്ദിന് എക്സ്പ്രസ്, ഓഖ - എറണാകുളം എക്സ്പ്രസ് എന്നിവ റദ്ദ് ചെയ്തു.
അതിനിടെ ഗതാഗതം തടസപ്പെട്ട പാത യുദ്ധകാലാടിസ്ഥാനത്തില്‍ ഗതാഗതയോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ റയില്‍വേ ഉദ്യോഗസ്ഥരും ജീവനക്കാരും നടത്തി വരികയാണ്. രണ്ടാഴ്ച മുമ്പും കനത്ത മഴയെ തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടാവുകയും ഇതേ തുടര്‍ന്ന് രാജധാനി എക്സ്പ്രസ് ഉള്‍പ്പെടെ പാതയില്‍ കുടുങ്ങുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."