HOME
DETAILS

ഇനിയെങ്കിലും ദലിതര്‍ മനസിലാക്കട്ടെ...!

  
backup
August 02 2016 | 18:08 PM

%e0%b4%87%e0%b4%a8%e0%b4%bf%e0%b4%af%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%a6%e0%b4%b2%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a8%e0%b4%b8

ഇന്ത്യയുടെ ആത്മാവ് കുടികൊളളുന്നത് ഗ്രാമങ്ങളിലാണെന്ന് ഗാന്ധിജി. അതെ, ഗ്രാമങ്ങളില്‍ കുടികൊള്ളുന്ന ജാതീയതയിലാണ് ഇന്ത്യാ മഹാരാജ്യത്തിന്റെ അന്തരാത്മാവ് കുടികൊള്ളുന്നത്. ഇന്നും തൊട്ടുകൂടായ്മയും ജാതിഭ്രഷ്ടും അംബേദ്കറെന്ന ദലിതന്റെ കൈയൊപ്പ് ചാര്‍ത്തപ്പെട്ട ഭരണഘടന കൊണ്ട് ചലിക്കുന്ന ഇന്ത്യയിലാണെന്ന് പറയുമ്പോള്‍ നാം മിഴിച്ച് നോക്കുരുത്. അതിന്റെ ഏറ്റവും പുതിയ ഇരകളാണ് ഗുജറാത്തിലെയും ബാംഗ്ലൂരിലെയും ദലിതര്‍.

ബ്രാഹ്മണ മേധാവിത്വമാണ് ആര്‍.എസ്.എസിന്റെ മുഖമുദ്ര. ജാതീയതാണ് അവരുടെ മനസിലിരിപ്പ്. ഗോഡ്‌സമാരുടെയും വി.ഡിമാരുടെയും പ്രേതാത്മക്കളാണ് ഇന്ത്യന്‍ ആത്മാവിലൂടെ അവരില്‍ നിന്ന് ബഹിര്‍ഗമനം ചെയ്യപ്പെടുന്നത്. വിശാല ഹിന്ദു ഐക്യത്തിന്റെ മറവിലാണ് ഇത്രയും കാലം ദലിതരെ ഹൈന്ദവവലയത്തിനകത്ത് തളച്ചിട്ടിരുന്നത്. അംബേദ്കറും ജ്യോതിറോ ഫുലെയും ഇവരോട് വേദവും ഗീതയുമോതിക്കൊടുത്തിട്ടും അവര്‍ ഗുജറാത്തിലെ തെരുവോരങ്ങളില്‍ മനുഷ്യരക്തം ഊറ്റിക്കുടിക്കാനും പൈശാചികനൃത്തം ചവിട്ടാനും തയാറായത് ഇന്നും ദു:ഖസത്യമാണെങ്കിലും ഇനിയെങ്കിലും അവര്‍ ആര്‍. എസ്.എസിന്റെ കപട സാഹോദര്യം മനസിലാക്കിയല്ലോ എന്ന് സമാധാനിക്കാം.

വെട്ടാനും കുത്താനും എന്നും ദലിതനെ ഉപയോഗിച്ച് സുഗുമമായ സായുധ ജീവിതം നയിച്ചു വരികയായിരുന്ന ഹൈന്ദവ വരേണ്യവര്‍ഗത്തിന്റെ അഹന്തതക്കേറ്റ കനത്ത തിരിച്ചടിയായിരിക്കും ഇപ്പോള്‍ നുരഞ്ഞുപൊന്തി വരുന്ന ദലിത് പ്രതിഷേധാഗ്നി. മായാവതിയുടെ അവസരവാദ രാഷ്ട്രീയം വിലങ്ങുതടിയായില്ലെങ്കില്‍ ഇപ്പോള്‍ തെളിഞ്ഞുവരുന്ന വര്‍ണവിമോചന സമരപാതയില്‍ അതിവേഗം മുന്നേറാം. ഗാന്ധിജി എന്നും ഉദ്ധരിക്കാറുളള മനുവാണ് വര്‍ണവിവേചനത്തിനുളള ആദ്യതാത്വിക അടിത്തറ നല്‍കുന്നത്. ബ്രഹമണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ തുടങ്ങി നാല് ജാതികളെക്കുറിച്ചാണ് അതില്‍ പ്രതിപാദിക്കുന്നത്. അതില്‍ തന്നെ ശൂദ്രരുടെ അവസ്ഥ വളരെ ദയനീയമാണ്. അതിനേക്കാളും പരിതാപകരമാണ് നാലുജാതികളിലും ഉള്‍പ്പെടാത്ത അവര്‍ണരുടെ അവസ്ഥ. അവരില്‍പ്പെട്ടവരാണ് ദലിതനും ചണ്ഡാളനും തുടങ്ങിയവര്‍ അടങ്ങുന്ന അനന്തമായി നീങ്ങുന്ന ജാതിച്ചങ്ങല.

ദലിതന്റെ അര്‍ഥതലം

അടിച്ചമര്‍ത്തപ്പെട്ട വര്‍ഗം (ഉലുൃലലൈറ ഇഹമലൈ)െ എന്നതിന്റെ പദാനുഅര്‍ഥമായിട്ടാണ് ദലിത് 1930 ല്‍ ആദ്യമായി ഹിന്ദിയിലും മറാത്തിയിലും ഉപയോഗിച്ചു തുടങ്ങിയത്. ഡോ.അംബേദ്കര്‍ തന്റെ 'ഠവല ഡിീtuരവമയഹല'െ (1948) എന്ന പേപ്പറില്‍ ദലിത് എന്ന പദം ഇംഗ്ലീഷ്‌വല്‍ക്കരിച്ചത് ആൃീസലി ാമി എന്നായിരുന്നു.

കാലാകാലം ജാതിച്ചങ്ങലക്കെട്ടുകളില്‍ തളച്ചിട്ട് അടിച്ചമര്‍ത്താന്‍ വേണ്ടി സ്‌തോത്രങ്ങളും ഗീതയും പാടിനടന്ന സവര്‍ണ മേധാവിത്വത്തിനെതിരെയുളള ഉയര്‍ത്തെഴുന്നേല്‍പ്പാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ആര്യസമാജവും ബ്രഹ്മസമാജവുമൊക്കെ സാമൂഹിക പരികല്‍പനയിലൂടെ ചരിത്രത്തിലൂടെ പ്രശംസിക്കപ്പെടുമ്പോള്‍ മഴത്തുളളികള്‍ ഇറ്റിവീഴുന്ന കൂരകള്‍ക്കുളളില്‍ ചുമച്ച് ചുമച്ച് ചോര കാര്‍ക്കിച്ചു തുപ്പി പിടഞ്ഞുമരിച്ച ദലിതന്റെ ആത്മാവ് തേങ്ങിക്കരയുന്നുണ്ടാവും.

ജ്യോതിറോ ഫുലെ തന്റെ സത്സാരായിലൂടെ 1885ല്‍ ബ്രഹ്മസമാജത്തിന്റെയും പ്രാര്‍ഥനാ സമാജത്തിന്റെയും അപ്പോസ്തലന്മാരോട് പ്രഖ്യാപിച്ചു: '' ഞങ്ങള്‍ക്ക് നിങ്ങളുടെ സംഘടനകളുടെ സഹായം ആവശ്യമില്ല. ഞങ്ങളെ ഓര്‍ത്ത് നിങ്ങള്‍ വേവലാതിപ്പെടുകയും വേണ്ട''.
മുസല്‍മാനെ വെട്ടാനും കൊല്ലാനും ഇത്രയും കാലം സ്ഘ്പരിവാര്‍ ദലിതന്റെ പേര് വിളിച്ച് വിശാല ഹൈന്ദവതയെക്കുറിച്ച് കുര്‍ബാന ചൊല്ലിപ്പാടി. സ്വന്തം തട്ടകത്തില്‍ ദലിതന്റെ സ്പര്‍ശനം ഭവിക്കുമ്പോള്‍ നുരഞ്ഞുപൊന്തുന്ന വര്‍ണവെറി പേറിനടക്കുന്ന ഹിംസ്രജന്തുക്കളാണ് യഥാര്‍ഥത്തില്‍ ആര്‍.എസ്.എസിനെ ഭരിച്ചുകൊണ്ടിരിക്കുന്നത് എന്നത് ഓരോ ദലിതനും മനസിലാക്കിയല്ലോ എന്നതാണ് സന്തോഷത്തിന് വക നല്‍കുന്നത്

ഗാന്ധിജിയും അംബേദ്കറും

ലോകത്തേറ്റവും സ്വാധീനം ചെലുത്തിയ എണ്ണപ്പെട്ട നേതാക്കളില്‍പ്പെട്ട അതികായനാണ് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി. എങ്കിലും അദ്ദേഹം ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത് അംബേദ്കറുമായുളള സൗന്ദര്യപ്പിണക്കത്തിന്റെ പേരിലാണ്. 1931 നവംബറില്‍ നടന്ന രണ്ടാം വട്ടമേശാ സമ്മേളനത്തിലാണ് അംബേദ്കര്‍ ദലിതര്‍ക്ക് പ്രത്യേക നിയോജക മണ്ഡലത്തിന് വേണ്ടി ശബ്ദിക്കുന്നത്. ഇതിനെ തുടര്‍ന്ന് 1932 ഓഗസ്റ്റ് 17 കമ്യൂണല്‍ അവാര്‍ഡ് പ്രഖ്യാപിക്കപ്പെട്ടു. പക്ഷേ, ഇതിനെതിരേ ശക്തമായി രംഗത്തുവന്നത് മഹാത്മജിയായിരുന്നു. മരണം വരെയുളള ഉപവാസമായിരുന്നു ഗാന്ധിജിയുടെ തീരുമാനം. അവസാനം യെര്‍വാദാ ജയിലില്‍ നടന്ന അനുരഞ്ജന ശ്രമത്തില്‍ അവര്‍ണര്‍ക്കുളള സംവരണ ബില്ലിലൂടെ പരിഹരിക്കുകയായിരുന്നു പ്രശ്‌നം. ഹിന്ദുമതം ഭിന്നിക്കുമെന്നായിരുന്നു ഗാന്ധിജിയുടെ ന്യായവാദമെങ്കില്‍ അങ്ങനെയൊരു ഹൈന്ദവ മതം ഇല്ല എന്നായിരുന്നു അംബേദ്കറുടെ മറുപടി. ഇനി ദലിതര്‍ അങ്ങനെ ഒരു മതത്തില്‍പ്പെട്ടവരാണെങ്കില്‍ ആദ്യം ഹൈന്ദവതയില്‍ നിന്നു ബ്രാഹ്മണിസത്തെ തുടച്ചുനീക്കണമെന്നായിരുന്നു അംബേദ്കറുടെ ആവശ്യം.

ഗാന്ധിജിയുടെ വാദമുഖങ്ങളില്‍ വൈരുധ്യത തുടിച്ചുനില്‍ക്കുന്നുവെങ്കിലും തൊട്ടുകൂടായ്മക്കെതിരേ ശക്തമായി പോരാടിയ മഹാത്മാവായിരുന്നു ഗാന്ധിജി എന്ന കാര്യം നിസ്തര്‍ക്കമത്രെ. ഏതായാലും ഇന്നു ദലിതര്‍ ഉണര്‍ന്നിരിക്കുന്നു. ഉത്തരേന്ത്യയുടെ ഉള്‍ഗ്രാമങ്ങളില്‍ ജാതീയതയുടെയും തൊട്ടുകൂടായ്മയുടെയും കരളലിയിപ്പിക്കുന്ന കദനകഥകളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ മേല്‍ ആകെ ആവൃതമായ അസ്പൃശ്യത്‌ക്കെതിരെയുളള അവസാനത്തെ പോരാട്ടമായി ഇത് ഭവിക്കട്ടെ. ഇനി ഒരു കുട്ടിയും അയിത്തത്തിന്റെ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത്, ഇനി ഒരു മനുഷ്യനും ജാതിയതയുടെ പേരില്‍ അമ്പലങ്ങളില്‍ നിന്നും മണഡപങ്ങളില്‍നിന്നും പുറത്താക്കപ്പെടരുത്, ഇനി ഒരു തറയും അശുദ്ധിയുടെ പേരില്‍ വെളളം തളിക്കപ്പെടരുത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago