HOME
DETAILS

സോറിയാസിസ്- മനസ്- സമൂഹം

  
backup
August 23 2019 | 19:08 PM

soriasis545451454785465

19ാം നൂറ്റാണ്ടിലെ ആ ചിത്രം

ചര്‍മ രോഗ ചികിത്സാ വിഭാഗ (ഡെര്‍മറ്റോളജി) ത്തിന്റെ വളര്‍ച്ചയും ഇതുപോലെ ഒരു അഭയകേന്ദ്രത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു. ബ്രിട്ടണിലെ വെസ്റ്റ് റൈഡിങിലെ ഒരു അഭയകേന്ദ്രത്തിലെ ഫോട്ടോ ആല്‍ബം ലോകശ്രദ്ധ പിടിച്ചുപറ്റിയതാണ്.
19ാം നൂറ്റാണ്ടിലെ ഫോട്ടോയടങ്ങിയ ആ ആല്‍ബത്തില്‍ ശരീരമാസകലം സോറിയാസിസ് ബാധിച്ച വില്യം എന്നയാളുടെ ചിത്രം എടുത്തുകാണിക്കപ്പെട്ടു. ദേഹം ചൂടുപിടിപ്പിക്കാനായി റെയില്‍വേ ട്രാക്ക് കത്തിച്ച കേസില്‍ ജയിലിലായ പലവിധ മാനസിക രോഗങ്ങളുള്ള അദ്ദേഹത്തിന് സോറിയാസിസ് കൂടുതല്‍ മാരകമായിക്കൊണ്ടേയിരുന്നു. ഇത് ശാസ്ത്രലോകത്തിന് ചര്‍മവും മനസും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് നിമിത്തമായി. ഈ സംഭവത്തെപ്പറ്റി ജെന്നിഫര്‍ വാലിസ് 'ഇന്‍വെസ്റ്റിഗേറ്റിങ് ദി ബോഡി ഇന്‍ ദി വിക്ടോറിയന്‍ അസൈലം' എന്ന പുസ്തകത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.

സോറിയാസിസും സമൂഹവും

സോറിയാസിസിന്റെ അറിവുകളുടെയും ചികിത്സകളുടെയും പ്രയാണം ആധുനിക വൈദ്യശാസ്ത്രത്തിനോട് മുഴത്തിന് മുഴം താരതമ്യപ്പെടുത്താവുന്നതാണ്. ചൊറിയുന്നതിന്റെ ഗ്രീക്ക് പദമായ 'സോറ' എന്ന പദത്തില്‍ നിന്നാണ് സോറിയാസിസ് എന്ന പദത്തിന്റെ ഉത്ഭവം. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപോക്രാറ്റസ് തന്നെയാണ് സോറിയാസിസിനെ ദൈവീക ശിക്ഷയെന്നും ശാപമെന്നും ബാധയെന്നുമൊക്കെയുള്ള മൂഢധാരണകളില്‍ നിന്നും ആദ്യമായി സമൂഹത്തെ പിടിച്ചുയര്‍ത്തിയത്.
ടാറും ആര്‍സനിക്കും അതിന്റെ ചികിത്സക്കായി ഉപയോഗിക്കാന്‍ തുടങ്ങിവച്ചതും അദ്ദേഹം തന്നെ. പിന്നീട് ഗാലനെ പോലുള്ള പ്രമുഖര്‍ ഇത് ഒരു ചര്‍മ രോഗം മാത്രമാണെന്ന് സമൂഹത്തെ ധരിപ്പിക്കാന്‍ തീവ്ര പരിശ്രമങ്ങള്‍ നടത്തിയെങ്കിലും കുഷ്ഠരോഗത്തിന്റെ വകഭേദമാണ് ഇതെന്നും പകരുമെന്നുമൊക്കെയുള്ള ഭീതി നിലനിന്നു. മധ്യകാല യൂറോപ്പില്‍ സോറിയാസിസ് ബാധിച്ചവര്‍ അങ്ങാടിയില്‍ വരുമ്പോള്‍ മണിയടിച്ച് ഒച്ചയുണ്ടാക്കി മറ്റുള്ളവരെ അറിയിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു.
19ാം നൂറ്റാണ്ടില്‍ പോലും ഇതിന്റെ കാരണത്തെക്കുറിച്ച് ശാസ്ത്രലോകവും സമൂഹവും അബദ്ധ ധാരണകള്‍ വച്ചുപുലര്‍ത്തി. ഇതിന്റെ ഭാഗമായി വിചിത്രമായ പല ചികിത്സാരീതികളും പ്രചാരത്തില്‍ വന്നു. പൂച്ചയുടെയും പട്ടിയുടെയും കാഷ്ഠം, വിവിധ ഓയിലുകള്‍, ശുക്ലം, മൂത്രവും കടലുപ്പും തളിച്ച ഉള്ളി തുടങ്ങിയവ ചര്‍മത്തില്‍ പുരട്ടുക എന്ന വൃത്തിഹീനമായ മാര്‍ഗങ്ങളും നൈട്രേറ്റ്, സള്‍ഫര്‍, മെര്‍ക്കുറി പോലുള്ള ഹാനികരമായ പദാര്‍ഥങ്ങളുപയോഗിച്ചുള്ള ചികിത്സാ രീതികളും വരെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ നടമാടി.

രോഗം ഭേദമാകും; അവരെ ചേര്‍ത്തുനിര്‍ത്താം

ത്വക്കിലും നഖത്തിലും സന്ധികളിലുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കൊപ്പം തന്നെ സോറിയാസിസ് മാനസികാരോഗ്യത്തെയും ഗുരുതരമായി ബധിക്കാവുന്നതാണ്. പ്രത്യേകിച്ച് മറ്റുള്ളവര്‍ക്ക് കാണാവുന്ന ഭാഗങ്ങളില്‍ സോറിയാസിസ് ബാധിച്ചവര്‍ക്ക് സമൂഹത്തിലുള്ള ഇടപെടലുകള്‍ ഇന്നും പ്രയാസകരമാണ്. തലമുടി കളഞ്ഞും തൊപ്പിയും സ്‌കാര്‍ഫുമിട്ടും ദേഹമാസകലം മൂടുന്ന വസ്ത്രങ്ങളണിഞ്ഞും ആളുകള്‍ക്കിടയിലേക്ക് ഇറങ്ങുന്ന രോഗികളെ കാണാറുണ്ട്. സഹപാഠികളുടെ കളിയാക്കല്‍ ഭയന്ന് വിദ്യാഭ്യാസം നിര്‍ത്തുകയോ പ്രതികൂലമായി ബാധിക്കുകയോ ചെയ്യുന്ന യുവതലമുറയുടെ എണ്ണം വര്‍ധിച്ചുവരുന്നുണ്ട്. സൗന്ദര്യത്തിന്റെ കമ്പോള സംസ്‌കാരം ഇതിന് ആക്കം കൂട്ടുന്നു. വിവാഹപ്രായമെത്തിയ രോഗബാധിതര്‍ക്ക് നൈരാശ്യം ബാധിക്കുന്നു; വിവാഹം കഴിഞ്ഞാലും പങ്കാളിയോട് യാഥാര്‍ഥ്യം പങ്കുവയ്ക്കാന്‍ ധൈര്യമില്ലാത്തവരാകുന്നു. രോഗം പെണ്‍കുട്ടികള്‍ക്കാണെങ്കില്‍ കുട്ടിയുടെയും മാതാപിതാക്കളുടെയും ആശങ്ക വര്‍ധിക്കുന്നു. വിവിധ ചികിത്സകള്‍ക്കുവേണ്ടി രക്ഷിതാക്കള്‍ ഓടിനടക്കുന്നത് കാണാന്‍ സാധിക്കും. സോറിയാസിസിന്റെ സാമൂഹികമാനങ്ങളിലേക്കാണ് ഇതെല്ലാം വിരല്‍ചൂണ്ടുന്നത്.
ചെറിയ രീതിയില്‍ സോറിയാസിസ് ബാധിക്കുന്നവര്‍പോലും വലിയ രോഗികളായി മാറ്റപ്പെടുന്നത് സമൂഹത്തിന്റെ ചോദ്യങ്ങളും നോട്ടങ്ങളും കാരണമാണ്. ആത്മവിശ്വാസം കെടുത്തി ആശങ്കയിലേക്കും നൈരാശ്യത്തിലേക്കും അവരെ തള്ളിവിടുന്നത് സമൂഹം തന്നെയാണ്. ഒരു പഠനപ്രകാരം 9.7% വരുന്ന രോഗികള്‍ മരണം ആഗ്രഹിക്കുന്നു; അതില്‍ 5.5% ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവരാണ്.
അതിനാല്‍ സോറിയാസിസിന്റെ വിവിധ ചികിത്സാരീതികള്‍ക്കൊപ്പം തന്നെ പ്രധാനമാണ് അവര്‍ക്ക് നല്‍കേണ്ട മാനസിക പിന്തുണയും. രോഗം മാറ്റാനുള്ള വിവിധതരം ക്രീമുകളും ഗുളികകളും, ഫോട്ടോ തെറാപ്പികളും ഇഞ്ചക്ഷനുമൊക്കെയായി ശാസ്ത്രം ഒരുപാട് പുരോഗമിച്ചിട്ടുണ്ട്. ഒരുപാട് രോഗികള്‍ ഈ ചികിത്സാ വഴികളൊക്കെ ഉപയോഗിച്ച് സമൂഹത്തില്‍ തന്റെ 'ന്യൂനത' വെളിപ്പെടുത്താതെ ജീവിക്കുന്നുണ്ട്. എന്നാല്‍ അസുഖം 'ഭേദ'മായതിന് ശേഷം വീണ്ടും വരുന്നത് പലരിലും ചികിത്സയില്‍ അവിശ്വാസം ജനിപ്പിക്കുന്നു. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയവയ്ക്ക് വര്‍ഷങ്ങളോളം മരുന്ന് കഴിക്കുന്നവര്‍ പോലും ഇത് മാറ്റപ്പെടുന്ന അസുഖത്തേക്കാള്‍ നിയന്ത്രിക്കപ്പെടേണ്ട ഒന്നാണ് എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ മടിക്കുന്നു.
ഈ സാഹചര്യത്തില്‍ രോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണവും രോഗബാധിതര്‍ തമ്മിലുള്ള സംഭാഷണങ്ങളും മനശാസ്ത്ര വിദഗ്ധരുടെ ഉപദേശങ്ങളുമൊക്കെ ചികിത്സയുടെ പ്രധാന ഘടകങ്ങളായി മാറുകയാണ്. ഇതിനുവേണ്ടിയാണ് യു.എസ് ആസ്ഥാനമായ നാഷനല്‍ സോറിയാസിസ് ഫൗണ്ടേഷന്‍ (എന്‍.പി.എഫ്) ഓഗസ്റ്റ് മാസത്തെ സോറിയാസിസ് ബോധവല്‍ക്കരണത്തിനായി തെരഞ്ഞെടുത്തത്. ഇതില്‍ കേരളത്തിലെ ചര്‍മരോഗ വിദഗ്ധരും കൈകോര്‍ക്കുകയാണ്. അവരോടൊപ്പം നമുക്കും പറയാം
'Psoriasis is not contagious Awareness is!'


ശാസ്ത്രീയ ചികിത്സയുടെ
തുടക്കം

1809ല്‍ ഇംഗ്ലണ്ടിലെ റോബര്‍ട്ട് വില്ലന്‍ ആദ്യമായി സോറിയാസിസിനെ ശാസ്ത്രീയമായി അവതരിപ്പിച്ചെങ്കിലും 1836ല്‍ ന്യൂയോര്‍ക്കിലാണ് ഇതിനുവേണ്ടി ആദ്യമായി ഒരു ക്ലിനിക് തുറക്കുന്നത്. എന്നാല്‍ ഇതിന്റെ കാരണങ്ങളെ കുറിച്ചുള്ള പഠനത്തിലും ചികിത്സാ രീതികളിലും വിപ്ലവകരമായ മാറ്റം സംഭവിച്ചത് 1960കളില്‍ ആയിരുന്നു. ശരീര പ്രതിരോധ കോശങ്ങള്‍ക്ക് ഇതിലുള്ള പങ്ക് മനസിലാക്കിയതിന് ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് മനുഷ്യ ജനിതകഘടനയിലെ പഠനങ്ങളില്‍ കൂടി ഇതിന്റെ ജനികത കാരണങ്ങള്‍ കണ്ടെത്തപ്പെടുന്നത്. പകര്‍ച്ചവ്യാധിയല്ല എന്ന് വ്യക്തമാക്കപ്പെട്ടെങ്കിലും സോറിയാസിസിന്റെ യഥാര്‍ഥ കാരണത്തെക്കുറിച്ചുള്ള അന്വേഷണം ഇന്നും തകൃതിയായി നടന്നുകൊണ്ടേയിരിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago