HOME
DETAILS
MAL
അവകാശ സംരക്ഷണ ദിനം ആചരിച്ചു
backup
August 02 2016 | 18:08 PM
മാനന്തവാടി: വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിലൂടെ മാത്രമേ സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമാക്കാന്‍ കഴിയുകയുള്ളുവെന്ന് ഒ.ആര്. കേളു എം.എല്‍.എ പറഞ്ഞു. വനപാലകരുടെ അവകാശ സംരക്ഷണ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ വകുപ്പുകള്‍ കൂട്ടുത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുമ്പോഴാണ് സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമാകുക. അങ്ങനെ വരുമ്പോള്‍ സാധാരണക്കാരന്റെ ആവശ്യങ്ങള്‍ സമയ ബന്ധിതമായി പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.കെ സുരേന്ദ്രന് അധ്യക്ഷനായി. നോര്‍ത്ത് വയനാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി മുഖ്യപ്രഭാഷണം നടത്തി. കെ.എഫ്.ഇ.എസ്.എ സംസ്ഥാന വൈസ് പ്രസിഡന്റ് എ മനോഹരന്, എ. നിജേഷ്, കെ.പി ശ്രീജിത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."