ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നത് നിരോധിച്ചു
തൊടുപുഴ: മണ്ണിടിച്ചില്‍മൂലം ദുരന്തമുണ്ടാകാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് ജെ.സി.ബി , ഹിറ്റാച്ചി മുതലായ യന്ത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ട് വളരെ അടിയന്തരമായ സര്‍ക്കാര്‍ പ്രവൃത്തികള്‍ക്ക് ഒഴികെ മണ്ണ് നീക്കം ചെയ്യുന്ന എല്ലാ പ്രവൃത്തികളും ജൂലൈ 31വരെ ദുരന്തനിവാരണ നിയമം 2005 പ്രകാരം ജില്ലയില്‍ നിരോധിച്ചു.
മണ്ണ് നീക്കം ചെയ്യേണ്ടിവരുന്ന വളരെ അടിയന്തരമായ സര്‍ക്കാര്‍ അനുബന്ധ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥന് ബന്ധപ്പെട്ട തഹസീല്‍ദാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതും തഹസീല്‍ദാര്‍ ബന്ധപ്പെട്ട സൈറ്റുകള്‍ നേരില്‍ പരിശോധിച്ച് ബോധ്യപ്പെട്ട് അനുവാദം നല്‍കേണ്ടതുമാണ്. ഇപ്രകാരം അനുവാദം ലഭിക്കുന്ന പ്രവൃത്തികള്‍ മാത്രമേ ജൂലൈ 31വരെ നിര്‍വഹിക്കാന്‍ പാടുള്ളൂ. കൂടാതെ കാര്‍ഷികാവശ്യങ്ങള്‍ക്ക് സ്ഥലമൊരുക്കുന്നതിനായി യന്തസാമഗ്രികള് ഉപയോഗിച്ച് തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ മണ്ണൊലിപ്പ് ഉണ്ടാകുന്നില്ലെന്ന് ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തേണ്ടതാണെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."