HOME
DETAILS

ജഡേജയും കാത്തു

  
backup
August 23 2019 | 19:08 PM

%e0%b4%9c%e0%b4%a1%e0%b5%87%e0%b4%9c%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലെ ആദ്യ ദിനം അജിന്‍ക്യ രഹാനെയും (81) കെ.എല്‍ രാഹുലുമാണ്(44) ഇന്ത്യയെ മുന്നോട്ടു നയിച്ചതെങ്കില്‍ ഇന്നലെ ജഡേജയാണ് പൊട്ടലേല്‍ക്കാതെ ഇന്ത്യയെ കരകയറ്റിയത്.
ഇതോടെ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 297 റണ്‍സില്‍ അവസാനിച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 1.2 ഓവറില്‍ 12 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. 10 റണ്‍സുമായി ജോണ്‍ കാംപെലും റണ്‍സൊന്നുമെടുക്കാതെ കാര്‍ലോസ് ബ്രാത്‌വെയ്റ്റുമാണ് ക്രീസില്‍.
ആറു വിക്കറ്റിന് 203 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യ 94 റണ്‍സ് കൂടി സ്‌കോറിനൊപ്പം കൂട്ടിച്ചേര്‍ത്തു. 112 പന്തില്‍ 58 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ സ്‌കോര്‍ 300 റണ്‍സിന് തൊട്ടടുത്തെത്തിച്ചത്. ഇഷാന്ത് ശര്‍മയ്‌ക്കൊപ്പം ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ ജഡേജ 60 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കി.
നേരത്തേ തുടക്കം പാളിയ ഇന്ത്യയെ രാഹുലും രഹാനെയും ഹനുമാ വിഹാരുയും ചേര്‍ന്ന് കൈപിടിച്ചു കയറ്റിയിരുന്നു. ടെസ്റ്റിലെ പ്രതീക്ഷിത താരങ്ങളായ ചേതേശ്വര്‍ പൂജാരയും (2), കോഹ്‌ലിയും (9) നേരത്തേ പോയതോടെ ഇന്ത്യയുടെ ജാതകം കുറിച്ചിരുന്നു.
എന്നാല്‍ മധ്യനിര തകര്‍ത്ത് കളിച്ചതോടെ ഇന്ത്യക്ക് ചിറക് മുളയ്ക്കുകയായിരുന്നു. മുന്‍ നിരയിലെ തകര്‍ച്ചയ്ക്ക് ശേഷം രാഹുലും രഹാനെയും ചേര്‍ന്നാണ് ഇന്ത്യയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് രാഹുല്‍ മടങ്ങിയതോടെ രഹാനെ ഹനുമാ വിഹാരിയോടൊത്ത് (32) 82 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ മുന്നോട്ട് നയിച്ചു.
തുടര്‍ന്നാണ് പന്തും (24), ജഡേജയും (58) ഇന്ത്യക്ക് കാര്യമായ സംഭാവനകള്‍ നല്‍കിയത്. ഇശാന്ത് ശര്‍മ 19 റണ്‍സുമെടുത്തു. വിന്‍ഡീസിനായി കെമര്‍ റോച്ച് നാലും ഷാനോണ്‍ ഗബ്രിയേല്‍ മൂന്നും റോസ്റ്റന്‍ ചേസ് രണ്ടും വിക്കറ്റുകളെടുത്തു.
രണ്ടാം ദിനം ഇന്ത്യക്ക് ഋഷഭ് പന്ത്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  2 months ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

സഊദിയിൽ വെൽഡിംഗിനിടെ കാറിന്റെ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

Saudi-arabia
  •  2 months ago
No Image

ഇറാനെതിരായ ഇസ്റാഈൽ സൈനിക നടപടി: ആക്രമണം കരുതലോടെ- പക്ഷേ, ലക്ഷ്യം കണ്ടില്ല

National
  •  2 months ago
No Image

പാറശാലയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

latest
  •  2 months ago
No Image

കത്ത് പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചന:അടഞ്ഞ അധ്യായമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ്

Kerala
  •  2 months ago
No Image

ഡൽഹിയിൽ വായുമലിനീകരണം: അതിരൂക്ഷം; നടപടിയുമായി സർക്കാർ

Kerala
  •  2 months ago
No Image

ഇനി നാലു ദിവസങ്ങള്‍ മാത്രം; സൗജന്യമയി ആര്‍സിസിയില്‍ സ്താനാര്‍ബുദ പരിശോധന നടത്താം

Kerala
  •  2 months ago
No Image

ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് തല്ലിക്കൊന്ന സംഭവം; ആ മാംസം ബീഫല്ല!

National
  •  2 months ago
No Image

പാലക്കാട് ഡിസിസിയുടെ കത്തില്‍ ചര്‍ച്ച വേണ്ട; ഹൈക്കമാന്‍ഡ് തീരുമാനം അന്തിമമെന്ന് കെ.മുരളീധരന്‍

Kerala
  •  2 months ago