HOME
DETAILS

സക്കാത്ത്: നേട്ടം അനിര്‍വചനീയം

  
backup
June 07 2017 | 20:06 PM

%e0%b4%b8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%85%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d

അല്ലാഹു ഔദാര്യമായി ഒരാള്‍ക്ക് നല്‍കിയ സമ്പത്തിന്റെ ഒരുവിഹിതം നിശ്ചിത അളവെത്തിക്കഴിഞ്ഞാല്‍ സാധുവിന്റെ അവകാശമായി അംഗീകരിച്ച് അവന് നല്‍കുക എന്നുള്ളത് ഇസ്‌ലാമിന്റെ നിര്‍ബന്ധ കര്‍മങ്ങളില്‍ രണ്ടാമത്തേതാണ്. ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ സക്കാത്ത് മുതലാളിയുടെ ഔദാര്യമല്ല, മറിച്ച് സാധുവിന്റെ അവകാശമാണ്. ഇത് കൃത്യമായി നിര്‍വഹിക്കുന്നതിലൂടെ സാമൂഹ്യമായി വാങ്ങുന്നവര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ക്കുപരിയായി ദായകര്‍ക്കും അതിന്റെ കൃത്യമായ ഗുണഫലങ്ങളുണ്ട്. തന്റെ അധ്വാനത്തിന്റെ ഒരംശം സാധുവിന്റെ അവകാശമാണെന്ന ബോധ്യത്തോടെ നിര്‍വഹിക്കുന്നതിലൂടെ ഒരു മുസ്‌ലിമിന് അവന്റെ സൃഷ്ടാവുമായുള്ള അടുപ്പം വര്‍ധിപ്പിക്കാന്‍ കഴിയും.


സക്കാത്ത് എന്ന പദത്തിന്റെ ഭാഷാര്‍ത്ഥം തന്നെ ശുദ്ധീകരണമെന്നാണ്. ഈ വാക്കിനെ അന്വര്‍ത്ഥമാക്കലാണ് സക്കാത്ത് നിര്‍വഹിക്കുന്നതിലൂടെ അവന് സാധ്യമാകുക. ഇതോടെ അവന്റെ സാമ്പത്തിക രംഗം അഭിവൃദ്ധിപ്പെടുത്തുകയാണ് . ജാബിര്‍ (റ) പറയുന്നു: ഒരാള്‍ ചോദിച്ചു, അല്ലാഹുവിന്റെ റസൂലേ, ഒരു മനുഷ്യന്‍ അവന്റെ സമ്പത്തിന്റെ സക്കാത്ത് കൊടുത്താല്‍ അവന് എന്തു ലഭിക്കും. റസൂല്‍ (സ) മറുപടി പറഞ്ഞു, ആരെങ്കിലും തന്റെ സമ്പത്തിന്റെ സക്കാത്ത് കൊടുത്താല്‍ ആപത്തുകളില്‍ നിന്നും തടയപ്പെടും. മറ്റൊരു ഹദീസില്‍ കാണാം. നിങ്ങള്‍ സമ്പത്തിനെ സക്കാത്തുമൂലം സുരക്ഷിതമാക്കുക.

സക്കാത്ത് നല്‍കുന്നവര്‍ സ്വയം സുരക്ഷിതരും ശുദ്ധരും ആകുന്നതിന് പുറമെ സാമൂഹ്യ രംഗത്ത് സക്കാത്ത് സൃഷ്ടിക്കുന്ന വിപ്ലവം അനിര്‍വചനീയമാണ്. റമദാന്‍ രണ്ടാം ഭാഗത്തേയ്ക്ക് കടന്നിരിക്കുകയാണ്. രാത്രി പകലാക്കി മാറ്റി, ക്ഷമയുടെ പര്യായമായി, ദാനധര്‍മങ്ങള്‍ക്കും സക്കാത്തിനും പ്രാധാന്യം നല്‍കി, ശാരീരികേച്ഛകള്‍ക്ക് അവധി നല്‍കി, നിര്‍ബന്ധമാക്കപ്പെട്ട അഞ്ചു നേരം നമസ്‌ക്കാരത്തിനൊപ്പം നോമ്പും തറാവീഹ് നമസ്‌കാരവും മറ്റ് സുന്നത്താക്കപ്പെട്ട നമസ്‌ക്കാരങ്ങളും നിര്‍വഹിച്ച് അല്ലാഹുവിന്റെ തൃപ്തിയും പൊരുത്തവും മാത്രം സ്വായത്തമാക്കി ജീവിതത്തില്‍ മുന്നേറുവാനുള്ള കനകാവസരം എത്തിച്ചേര്‍ന്നിരിക്കുന്നു. കരുണാമയനായ പ്രപഞ്ചനാഥന്‍ വിശ്വാസി സമൂഹത്തിനു മേല്‍ അനുഗ്രഹം കോരിച്ചൊരിയുന്ന പരിശുദ്ധ റമദാന്‍ മാസത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കുവാന്‍ നാമോരോരുത്തരും തയാറാകണം.

 

(തൊടുപുഴ ടൗണ്‍ ജുമാ മസ്ജിദ് ഇമാമാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  2 months ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

സഊദിയിൽ വെൽഡിംഗിനിടെ കാറിന്റെ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

Saudi-arabia
  •  2 months ago