HOME
DETAILS
MAL
അറ്റകുറ്റപ്പണി; ട്രെയിനുകള്‍ റദ്ദാക്കി
backup
June 07 2017 | 20:06 PM
കണ്ണൂര്‍: മാഹിക്കും തലശ്ശേരിക്കും ഇടയില്‍ ട്രാക്കുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ (56657) പൂര്‍ണമായും മംഗളൂരു-കോഴിക്കോട് പാസഞ്ചര്‍(56654), മംഗളൂരു-കോയമ്പത്തൂര്‍ പാസഞ്ചര്‍ (56324), കോയമ്പത്തൂര്‍-മംഗളൂരു പാസഞ്ചര്‍ (56323) എന്നിവ ഭാഗികമായും ഇന്നും നാളെയും റദ്ദാക്കുമെന്ന് റെയില്‍വേ അറിയിച്ചു.
കൂടാതെ നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്‌സ്പ്രസ് (16606) 60 മിനിറ്റ് വൈകിയോടുമെന്നും മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (22609) മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നു 45 മിനിറ്റിനു ശേഷം മാത്രമേ പുറപ്പെടുകയുള്ളൂവെന്നും റെയില്‍വേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."