വഴിയരികില്‍ വേവുന്ന ഷവര്‍മ സൂക്ഷിക്കുക
കണ്ണൂര്‍: ചൂടേറും ഷവര്‍മ പാകംചെയ്യുന്നത് പെരുവഴിക്കരികില്‍. കണ്ണൂര്‍ നഗരത്തിലാണ് ഈ കാഴ്ച. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് നഗരത്തിലെ വന്‍കിട ഹോട്ടലുകളില്‍ വരാന്തകളില്‍നിന്നു ഷവര്‍മ്മ പാകം ചെയ്യുന്നത്.
നേരത്തെ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയെ തുടര്‍ന്ന് ഷവര്‍മ പാകം ചെയ്യുന്ന സ്ഥലം ചില്ലിട്ടുമറച്ചിരുന്നുവെങ്കിലും ഇപ്പോള്‍ മിക്കയിടങ്ങളിലും അതെടുത്തു മാറ്റി.
കണ്ണൂര്‍ നഗരത്തില്‍ കാല്‍ടെക്‌സിലും പരിസരത്തുമായി മൂന്നു ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റിടങ്ങളില്‍ വേറെയും. ഇവ ഭൂരിഭാഗവും ഓവുചാലിനും ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ക്കും അടുത്താണ്.
തുറന്ന സ്ഥലങ്ങളില്‍ നിന്നുള്ള പാചകമായതിനാല്‍ ഷവര്‍മയില്‍ പൊടിയും പുകയുമേല്‍ക്കാന്‍ സാധ്യത കൂടുതലാണ്.
നഗരത്തിലെ ഹോട്ടലുകളില്‍ ഇതരസംസ്ഥാന തൊഴിലാളികളാണ് കൂടുതലും പാചകക്കാര്‍. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവര്‍ ജോലി ചെയ്യുന്നത്.
മാത്രമല്ല ഉയര്‍ന്ന താപനില ഇവരുടെ ശരീരത്തില്‍ നേരിട്ടുപതിക്കുകയാണ് ചെയ്യുന്നത്. ഇതു തടയാനായി ഷീല്‍ഡോ മറ്റു സുരക്ഷാക്രമീകരണങ്ങളോ ഒന്നുമില്ല.പഴകിയ കോഴിയിറച്ചിയാണ് ഷവര്‍മ നിര്‍മാണത്തിന് ഉപയോഗിക്കുന്നതെന്ന ആരോപണവുമുണ്ട്. ഇതു ഭക്ഷ്യവിഷബാധയ്ക്കിടയാക്കുമെന്ന ആശങ്കയുണ്ടെങ്കിലും പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."