റേഷന്‍കാര്‍ഡ് വിതരണം
ഇരിട്ടി: ഇരിട്ടി താലൂക്ക് സപ്ലൈ ഓഫിസിന് കീഴിലുള്ള ഇരിട്ടി നഗരസഭാ പരിധിയിലെ രണ്ടു മുതല്‍ ഏഴു വരെയുള്ള റേഷന്‍ കടകളിലെ കാര്‍ഡ് ഉടമകളുടെ പുതിയ റേഷന്‍ കാര്‍ഡ് വിതരണം നാളെ മുതല്‍ 13 വരെ രാവിലെ ഒന്‍പതു മുതല്‍ അഞ്ചുവരെ വിതരണം ചെയ്യുമെന്ന് ഇരിട്ടി താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
നാളെ 2141ാം നമ്പര്‍ റേഷന്‍ കടകളിലെ കാര്‍ഡ് വിതരണം ഇരിട്ടി റേഷന്‍കടക്ക് സമീപവും 4336ാം നമ്പര്‍ റേഷന്‍ കടകളിലെ കാര്‍ഡ് വിതരണം മീത്തലെ പുന്നാട് കുഞ്ഞിക്കണ്ണന്‍ ഗുരിക്കള്‍ സ്മാരക വായനശാലയില്‍ വെച്ചും 12ന് 3366-ാം നമ്പര്‍ റേഷന്‍ കടയിലെ കാര്‍ഡ് വിതരണം പയഞ്ചേരി വായനശാലയില്‍ വച്ചും 5139-ാം നമ്പര്‍ റേഷന്‍കടയിലെ കാര്‍ഡ് വിതരണം പുന്നാട് നഗരസഭാ വായനശാലയില്‍ വെച്ചും വിതരണം ചെയ്യും. 13ന് 6169 ാം നമ്പര്‍ റേഷന്‍കടയിലെയും 7138 ാം നമ്പര്‍ റേഷന്‍ കടയിലെയും കാര്‍ഡ് വിതരണം ഉളിയില്‍ അന്‍സാര്‍ ഉല്‍ ഇസ്‌ലാം മദ്‌റസയില്‍ വച്ചും വിതരണം ചെയ്യും. മുന്‍ഗണനാ വിഭാഗം (പിങ്ക് കളര്‍), എ.എ.വൈ (മഞ്ഞക്കളര്‍) ഈ വിഭാഗങ്ങളില്‍പെടുന്ന പട്ടിക വര്‍ഗക്കാര്‍ക്ക് റേഷന്‍ കാര്‍ഡ് സൗജന്യമായും ഈ വിഭാഗത്തില്‍പെടുന്ന മറ്റുള്ളവര്‍ക്ക് കാര്‍ഡ് ഒന്നിന് 50 രൂപ നിരക്കിലുമാണ് വിതരണം ചെയ്യുന്നത്. പൊതുവിഭാഗം സബ്‌സിഡി (നീലകളര്‍), പൊതുവിഭാഗം (വെള്ളക്കളര്‍) എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് റേഷന്‍ കാര്‍ഡിന് 100 രൂപയും ഈടാക്കുന്നുണ്ടെന്ന് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."