തുഷാര്‍ വെള്ളാപ്പള്ളിക്കായി ഇടപെടല്‍: മുഖ്യമന്ത്രിയെ പ്രശംസിച്ച് കോടിയേരിയും ഇ.പിയും
തിരുവനന്തപുരം: ചെക്ക് കേസില്‍ ജയിലിലായ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കായി ഇടപെടല്‍ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി ഇ.പി ജയരാജനും.
തുഷാറിനായി അടിയന്തര ഇടപെടല്‍ നടത്തിയ മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനം ഉയരുന്നതിനിടയിലാണ് ഇരുവരുടെയും പ്രതികരണം. മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതിനുപകരം പ്രശംസിക്കുകയാണ് വേണ്ടതെന്ന് മന്ത്രി ജയരാജന് പറഞ്ഞു. ബി.ജെ.പിക്ക് വേണ്ടിയും ഇടപെടുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലേത്. ഏറ്റവും മഹനീയമായ ദൗത്യമാണ് കേരളത്തിന്റെ മുഖ്യമന്ത്രി ചെയ്തത്.
എല്ലാ മനുഷ്യരുടെയും സംരക്ഷണവും നീതിയും ഉറപ്പുവരുത്തുന്ന തരത്തിലായിരിക്കണം ഒരു മുഖ്യമന്ത്രിയുടെ ദൗത്യമെന്നും ജയരാജന് പറഞ്ഞു. യു.എ.ഇയിലെ ജയിലില്‍ നീതിതേടി ഇനിയും ആളുകളുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ അവരെ പോലെയാണോ തുഷാറെന്നായിരുന്നു ജയരാജന്റെ മറുപടി. തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റിലും മറ്റ് സംഭവങ്ങളിലും അസ്വാഭാവികതയുണ്ട്. അവിടെ പോയപ്പോഴാണ് തുഷാര്‍ ചതിക്കുഴിയില്‍ വീണത്. കാണുന്ന ആര്‍ക്കും അതിലൊരു അസ്വാഭാവികതയുണ്ടെന്ന് തോന്നുമെന്നും ജയരാജന് പറഞ്ഞു.
ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രി ചെയ്തത് നല്ല പ്രവൃത്തിയാണെന്ന് കോടിയേരിയും മറുപടി നല്കി. അന്യദേശത്ത് ഒരാള്‍ കേസില്‍പ്പെട്ടാല്‍ സഹായിക്കണം. അതാണ് ചെയ്തതെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."