പ്ലാസ്റ്റിക്ക് പരിശോധന; കൂത്തുപറമ്പില്‍ വ്യാപാരി ഹര്‍ത്താല്‍
കൂത്തുപറമ്പ്: പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടികൂടാനായി കടകളില്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയ്‌ക്കെതിരേ വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യവസായി സമിതിയും സംയുക്തമായി പ്രതിഷേധിച്ചു.
ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ കൂത്തുപറമ്പില്‍ കടകള്‍ അടച്ചിട്ടു. പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനവും നഗരസഭാ ഓഫിസിനു മുന്‍പില്‍ ധര്‍ണയും നടത്തി. നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കണ്ടെത്തുന്നതിനാ
യി നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂത്തുപറമ്പില്‍ വ്യാപക പരിശോധന നടത്തിയിരുന്നു. ചില കടകളില്‍ നിന്നു നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ പിടികൂടി
പിഴ ഈടാക്കി. എന്നാല്‍ ബദല്‍ സൗകര്യമൊരുക്കാതെ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതും ഇതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ കടകളില്‍ പരിശോധന നടത്തുന്നതും വ്യാപാരിദ്രോഹ നടപടിയാണെന്നാരോപിച്ചാണ് വ്യാപാരികള്‍ പ്രതിഷേധസമരം നടത്തിയത്.
വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ സംസ്ഥാന വൈസ് പ്രസിഡന്റ് എ.ടി അബ്ദുല്ലക്കോയ ഉദ്ഘാടനം ചെയ്തു. വി.പി മൊയ്തു അധ്യക്ഷനായി. പി. ഷൈജു, പി.ടി ഇസ്മാഈല്‍, എം. ഭാസ്‌കരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."