നെടുമങ്ങാട് കാലിത്തീറ്റ ഫാക്ടറി കൊണ്ടുവരാന്‍ ശ്രമിക്കും: മന്ത്രി
നെടുമങ്ങാട്: പുതിയ കാലിത്തീറ്റ ഫാക്ടറിയ്ക്ക് അനുയോജ്യമായ സ്ഥലം നെടുമങ്ങാട്ടുണ്ടെങ്കില് കേരളത്തില്‍ മറ്റെവിടെയും അനുവദിക്കുന്നതിനേക്കാള്‍ നെടുമങ്ങാട് തന്നെ കൊണ്ടുവരുമെന്ന് മന്ത്രി അഡ്വ. കെ. രാജു. നെടുമങ്ങാട് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ആരംഭിച്ച മില്‍മ മാര്‍ക്കറ്റിങ് ഹബ്ബ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലിന്റെ ഉല്പാദനത്തില് സ്വയം പര്യാപ്തത നേടുന്നതിനൊപ്പം ലോകനിലവാരത്തിലേക്ക് അതിനെ എത്തിക്കുവാനും നമുക്ക് സാധിക്കണം. പഴയ കാലത്തെ അപേക്ഷിച്ച് മില്‍മ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ട് വന്നിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് 22 ക്ഷീര സംഘങ്ങള്‍ക്ക് ഐ.എസ്.ഒ സര്ട്ടിഫിക്കേഷന് ലഭിച്ചത്. നെടുമങ്ങാട് പ്രദേശത്തെ പാലിന്റെ സംഭരണ വിതരണ ശൃഖലയുടെ കണ്ണിയായി ഈ ഹബ്ബ് മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
യോഗത്തില്‍ സി. ദിവാകരന് എം.എല്‍.എ അധ്യക്ഷനായി. സഹകരണ ക്ഷീരോല്പാദക യൂനിയന്‍ തിരുവനന്തപുരം മേഖല ചെയര്മാന് കല്ലട രമേശ് സ്വാഗതം പറഞ്ഞു. കെ.സി.എം.എം.എഫ് ചെയര്മാന് പി.ടി ഗോപാലകുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധികള്‍, ഉദോഗസ്ഥ പ്രമുഖര്‍, സഹകരണ പ്രസ്ഥാനത്തിലെ അംഗങ്ങള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."