നോണ്‍ വൂവണ്‍ ബാഗുകള്‍ വിതരണം ചെയ്യുന്നവര്‍ക്കെതിരേ നടപടി തുടരും
കണ്ണൂര്‍: നോണ്‍വൂവണ്‍ ബാഗുകള്‍ പ്ലാസ്റ്റിക് സഞ്ചികള്‍ പോലെ അപകടകരമല്ലെന്ന് ചില കോണുകളില്‍ നിന്നുയരുന്ന അവകാശവാദം ശരിയല്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കലക്ടര്‍ മീര്‍ മുഹമ്മദലി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. കാഴ്ചയില്‍ തുണിസഞ്ചി പോലെ തോന്നിക്കുന്ന നോണ്‍ വൂവണ്‍ ബാഗുകള്‍ പരിസ്ഥിതി സൗഹൃദമാണെന്ന രീതിയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം. ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ പ്രശസ്ത ഗവേഷണ സ്ഥാപനമായ ശ്രീറാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ നോണ്‍വൂവണ്‍ ബാഗുകള്‍ പ്ലാസ്റ്റിക് പോലെത്തന്നെ അപകടകരമാണെന്ന് കണ്ടെത്തിയതായി സംയുക്ത പ്രസ്താവനയില്‍ ഇവര്‍ വ്യക്തമാക്കി. തെറ്റായ പ്രചാരണങ്ങളില്‍ പൊതുജനങ്ങള്‍ വീണുപോവരുതെന്നും പരിസ്ഥിതിക്ക് ദോഷകരമായ പ്ലാസ്റ്റിക് നോണ്‍ വൂവണ്‍ ബാഗുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വ്യാപാരികള്‍ വിട്ടുനില്‍ക്കണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."